റിയാദ്: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ഇതുവരെ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. അന്താരാഷ്ട്ര യാത്രാനിരോധനം പ്രാപല്യത്തില്‍ വന്നതോടെ സൗദിയില്‍ വൈറസ് കടക്കാനുള്ള സാധ്യത ഒഴിവാക്കാനായെന്നും മന്ത്രാലയ വക്താവ് അറിയിച്ചു. അതേസമയം കോവിഡ് 19 രാജ്യത്ത് നിയന്ത്രണ വിധേയമാണ്.
വൈറസ് പ്രതിരോധത്തിനായി നടപടികള്‍ സ്വീകരിച്ചുവരികയാണ്. അതേസമയം കോവിഡ് വാക്സിന് കുത്തിവെയ്പില്‍ മാറ്റമില്ലാതെ തുടരും.
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളും. ആവശ്യമെങ്കില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും ആലോചിക്കുമെന്നും മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു
അതേസമയം, ബ്രിട്ടനിലെ സൗദി പൗരന്മാരോട് ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കാനും ലണ്ടനിലെ സൗദി എംബസി അറിയിച്ചിട്ടുണ്ട്.