ആവേശത്തോടെ തെരഞ്ഞെടുപ്പ് ഫലത്തെ വരവേറ്റ് പ്രവാസികള്‍

റിയാദ്: ആവേശത്തോടെ തെരഞ്ഞെടുപ്പ് ഫലത്തെ വരവേറ്റ് പ്രവാസികള്‍. വിവിധ സംഘടനകളും പ്രാദേശിക തലത്തിലുള്ള കൂട്ടായ്മകളും പ്രവാസ ലോകത്ത് കൂടിച്ചേരലുകള്‍ക്കും വലിയ ആഘോഷങ്ങള്‍ക്കും ഇടയാക്കി.
തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ ഇടതു പാര്‍ട്ടികളും മലപ്പുറം ജില്ലയിലെ മുസ്ലിംലീഗ് കമ്മിറ്റികളുമാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഫലത്തിനായി പ്രവാസലോകത്ത വലിയ ഒരുക്കമാണുണ്ടായിരുന്നത്.
ബഹ്റൈനില്‍ ദേശീയ ദിനം പ്രമാണിച്ച് നാലു ദിവസത്തെ പൊതു അവധിയായതിനാല്‍ മലയാളികളെല്ലാവരും തെരഞ്ഞെടുപ്പ് ഫലം ടി.വിക്ക് മുന്നിലും സ്മാര്‍ട് ഫോണുകള്‍ക്ക് മുന്നിലുമായി ആഘോഷിച്ചു. ബാച്ചിലര്‍ മുറികളിലും വലിയ ആഘോഷമായിരുന്നു.
പ്രവാസ ലോകത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വലിയ സ്‌ക്രീനുകളില്‍ ന്യൂസ് ചാനലുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.സൗദിയിലടക്കം രാഷ്ട്രീയ പാര്‍ട്ടികളുടെ വിവിധ സംഘടനകള്‍ ഒരുമിച്ച് ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് ഫലത്തെ വീക്ഷിച്ചത്.
പലരും അവധി എടുത്താണ് തെരഞ്ഞെടുപ്പ് ഫലം നിരീക്ഷിച്ചത്. സൗദി സമയം രാവിലെ 8 ആകുമ്പോള്‍ തന്നെ കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിജയം ആഘോഷിച്ചുതുടങ്ങിയിരുന്നു.
വലിയ വിജയമായിരുന്നു യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നത്. തങ്ങളുടെ പാര്‍ട്ടികളുടെ വിജയം ആഘോഷിക്കാനായി മധുരപലഹാരങ്ങള്‍ ചെയ്തവരുമുണ്ട്.