ന്യൂഡൽഹി: ഇന്ത്യയും സൗദി അറേബ്യയും പ്രതിരോധ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യന്‍ കരസേനാ മേധാവി സൗദി അറേബ്യ സന്ദര്‍ശിക്കുന്നു.
സൈനിക സഹകരണം മെച്ചപ്പെടുത്താൻ കരസേന മേധാവി മേജർ ജനറൽ മനോജ് മുകുന്ദ് നരവനെ അടുത്തയാഴ്ച സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് നരവനെ സന്ദർശിക്കുന്നത്. നാല് ദിവസം നീണ്ടു നിൽക്കുന്നതാണ് സന്ദർശനം. ഇരു രാജ്യങ്ങളുടെയും സൈനിക നേതൃത്വങ്ങളുമായി അദ്ദേഹം ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയും സൗദി അറേബ്യയും വ്യാപാര മേഖലയിലും ഓയില്‍ ഇറക്കുമതിയിലും പരസ്പസഹകരണമുണ്ടെങ്കിലും പ്രതിരോധ മേഖലയില്‍ കാര്യമായി സഹകരണമില്ല. തീവ്രവാദം തുടച്ചുനീക്കുന്നതിനായി സൈബര്‍ മേഖലയിലെ സംയുക്ത പരിശീലനം, സൈനിക മേഖലയിലെ ട്രെയ്നിങ് തുടങ്ങിയ മേഖലകളില്‍ മാത്രമേ നിലവില്‍ സഹകരണമുള്ളൂ. എന്നാല്‍ ഇത് കൂടുതല്‍ മേഖലയിലേക്ക് വര്‍ധിപ്പിക്കാനുള്ള ശ്രമഫലമായാണ് ഇന്ത്യന്‍ കരസേനാ മേധാവി സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്.