അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ്; 24 കോടി വീണ്ടും മലയാളിക്ക്

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്ക് 12 ദശലക്ഷം ദിര്‍ഹം (24 കോടിയിലധികം രൂപ) മലയാളിക്ക്. കോട്ടയം െചങ്ങളം മങ്ങാട്ട് സ്വദേശി ജോര്‍ജ് ജേക്കബ് (51) ആണ് ഭാഗ്യശാലി.
20 വര്‍ഷമായി യുഎഇയിലുള്ള ജോര്‍ജ് ജേക്കബ് ദുബായ് ഒമേഗ മെഡിക്കല്‍സ് മാനേജരായി ജോലി ചെയ്തുവരികയാണ്.
രണ്ടു വര്‍ഷമായി തനിച്ചും കൂട്ടുകാര്‍ ചേര്‍ന്നും ടിക്കറ്റെടുത്തുവരുന്നു. ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ഭാര്യ ബിജി ജോര്‍ജ് (നഴ്‌സ്, റാഷിദ് ഹോസ്പിറ്റല്‍), മക്കളായ ഡാലിയ ജോര്‍ജ്, ഡാനി ജോര്‍ജ് എന്നിവരോടൊപ്പം ദുബായിലാണ് താമസം