രോഗപ്രതിരോധ ശക്തി കൂട്ടാന്‍ ഇത് കഴിക്കൂ

പല അസുഖങ്ങള്‍ക്കും പ്രതിവിധിയായി വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. ഇതില്‍ ധാരാളമായി വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, സെലേനിയം, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചെറിയ അളവില്‍ കാത്സ്യം, അയണ്‍, വിറ്റാമിന്‍ ബി1, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. വെറുമൊരു ചെറിയ വെളുത്തുള്ളി കഷണത്തില്‍ നാല് കലോറിയാണ് അടങ്ങിയിരിക്കുന്നത്.

ദിവസേന ഭക്ഷണത്തില്‍ അല്‍പ്പം വെളുത്തുള്ളി ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍.

  1. രോഗപ്രതിരോധ ശക്തി കൂട്ടുന്നു

വെളുത്തുള്ളി രോഗപ്രതിരോധ സംവിധാനത്തിന്റെ ഉത്തമസുഹൃത്താണെന്നാണ് പറയപ്പെടുന്നത്. കുറച്ച്് മാസങ്ങള്‍ ദിവസേന വെളുത്തുള്ളി സപ്ലിമെന്റ് കഴിക്കുന്നത് ജലദോഷമോ പനിയോ പിടിപെടാനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്്. ഒരു പഠനത്തില്‍, വെളുത്തുള്ളിയുടെ പ്രതിദിന സപ്ലിമെന്റ് 12 ആഴ്ച കഴിച്ചവരില്‍ (കഴിക്കാത്തവരെ അപേക്ഷിച്ച്) വളരെ കുറച്ച് ആളുകള്‍ക്കേ ജലദോഷം പിടിപെട്ടുള്ളൂ. ജലദോഷം പിടിപെട്ടാലും അണുബാധ കുറക്കാന്‍ വെളുത്തുള്ളി സഹായിക്കും.

  1. രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്താതിസമ്മര്‍ദ്ദം ഉള്ളവര്‍ ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തിയാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പറ്റും. ഇതിനകം തന്നെ ചികിത്സയിലായിരുന്ന അനിയന്ത്രിതമായ രക്താതിസമ്മര്‍ദ്ദം ഉള്ളവരില്‍ നടത്തിയ മിക്ക പഠനങ്ങളും വെളുത്തുള്ളിയുടെ സ്വാധീനം പരിശോധിച്ചിട്ടുണ്ട്. ഒന്നിലധികം പഠനങ്ങള്‍ അതിന്റെ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ഗവേഷകര്‍ 600-1500 മില്ലിഗ്രാം വെളുത്തുള്ളി സത്ത് രക്താതിസമ്മര്‍ദ്ദം ഉള്ളവര്‍ക്കു നല്‍കി. അതിലൂടെ വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറക്കുക മാത്രമല്ല, ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ നേരിടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുന്നതായി കണ്ടെത്തുകയും ചെയ്തു.

  1. ഹെപ്പറ്റൈറ്റിസ് തടയുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു.

ശുദ്ധമായ വെളുത്തുള്ളി സത്ത് അസറ്റാമൈനോഫെന്‍ എന്ന വിഷാംശത്തില്‍ നിന്ന് കരള്‍ തകരാറിലാകുന്നത് തടയുന്നു. തല്‍ഫലമായി, വെളുത്തുള്ളി ഹെപ്പറ്റൈറ്റിസിനെ തടയുമെന്നു ഗവേഷകര്‍ പറയുന്നു. മാത്രമല്ല, വെളുത്തുള്ളിയില്‍ നിന്നുള്ള ഡയാല്‍ സള്‍ഫൈഡിനും കരളിനെ ഹെപ്പറ്റോട്ടോക്‌സിസിറ്റിയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയും. അത് പര്യാപ്തമല്ലെങ്കില്‍, വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന സെലിനിയവും അല്ലിസിനും കരളിനെ ശുദ്ധീകരിക്കും. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും കരള്‍ എന്‍സൈമുകളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.

  1. ഉദ്ധാരണക്കുറവ് മറികടക്കുന്നു

ആയുര്‍വേദം എല്ലായ്‌പ്പോഴും വെളുത്തുള്ളിയെ ഒരു കാമ ഔഷധമായാണ് കാണുന്നത്. എന്നാല്‍ ഇപ്പോള്‍ മുഖ്യധാരാ ശാസ്ത്രവും ഉദ്ധാരണക്കുറവ് പോലുള്ള രോഗാവസ്ഥകളെ ചികിത്സിക്കുന്നതില്‍ വെളുത്തുള്ളിയുടെ ഉപയോഗത്തെ പിന്തുണക്കാന്‍ തുടങ്ങിയിരിക്കുന്നു. ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാനും നിലനിര്‍ത്താനും വെളുത്തുള്ളി സഹായിക്കുന്നുവെന്ന് ആയുര്‍വേദം സൂചിപ്പിക്കുന്നു. ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്ന ചില സിന്തറ്റിക് മരുന്നുകളെപ്പോലെ തന്നെ മികച്ചതാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. എന്നിരുന്നാലും വെളുത്തുള്ളി പുരുഷന്റെ പ്രത്യുല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചില ഗവേഷണങ്ങള്‍ സംശയിക്കുന്നു.

  1. അര്‍ബുദ സാധ്യത കുറക്കുന്നു

അര്‍ബുദം വരാനുള്ള സാധ്യത കുറക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വെളുത്തുള്ളി അതിനു സഹായിക്കും. അതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള ഓര്‍ഗാനോസള്‍ഫര്‍ സംയുക്തങ്ങള്‍ ട്യൂമര്‍ വളര്‍ച്ചയെ മന്ദഗതിയിലാക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ചില അര്‍ബുദങ്ങള്‍ ഉണ്ടാകുന്നത് തടയുന്നു. പ്രത്യേകിച്ച് ശ്വാസകോശം, ചര്‍മ്മം, വന്‍കുടല്‍, പ്രോസ്റ്റേറ്റ്, മൂത്രസഞ്ചി, ആമാശയ അര്‍ബുദം എന്നിവ. വെളുത്തുള്ളി സത്തിലെ അജോയ്ന്‍, ഡയാലിന്‍ ഡൈസള്‍ഫൈഡ് എന്നിവയാണ് അര്‍ബുദത്തിനെതിരെ പ്രവര്‍ത്തിക്കുന്നത്. ഇത് രക്താര്‍ബുദത്തെ തടയുകയും ചെയ്യും.

  1. മുടി കൊഴിച്ചിലിനെ നേരിടുന്നു

വെളുത്തുള്ളിയുടെ അത്ര അറിയപ്പെടാത്ത കഴിവുകളിലൊന്നാണ് മുടി കൊഴിച്ചില്‍ തടയല്‍. അലോപ്പീസിയ അരേറ്റയുള്ളവര്‍ വെളുത്തുള്ളി ജെല്‍ ഉപയോഗിച്ചാല്‍ മുടി കൊഴിച്ചിലിനെ ചെറുക്കാന്‍ സാധിക്കും. മൂന്ന് മാസത്തേക്ക് ദിവസത്തില്‍ രണ്ടുതവണ ഈ ജെല്‍ ഉപയോഗിക്കുന്നത് കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ പോലുള്ള മറ്റ് ചികിത്സകളുടെ അതേഫലം നല്‍കുമെന്നു ഗവേഷകര്‍ കണ്ടെത്തി.

വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അര്‍ബുദം പോലുള്ള അസുഖങ്ങള്‍ക്ക് ചികിത്സിക്കാന്‍ വെളുത്തുള്ളി സപ്ലിമെന്റുകള്‍ എത്രത്തോളം ഫലപ്രദമാണെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ, രക്തസമ്മര്‍ദ്ദ പ്രശ്നങ്ങളോ ഉയര്‍ന്ന കൊളസ്‌ട്രോളോ ഉള്ളവര്‍ അവ വ്യാപകമായി ഉപയോഗിക്കുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലിമെന്ററി ആന്റ് ഇന്റഗ്രേറ്റീവ് ഹെല്‍ത്ത് മിക്ക ആളുകള്‍ക്കും ഇത് സുരക്ഷിതമായി കഴിക്കാന്‍ കഴിയുമെന്ന് സ്ഥിരീകരിക്കുമ്പോള്‍, അത് ഒഴിവാക്കാന്‍ ചിലരെ പ്രേരിപ്പിക്കുന്ന ചില ഉദാഹരണങ്ങളുണ്ട്. നിങ്ങള്‍ക്ക് ഒരു ശസ്ത്രക്രിയ വരുന്നു അല്ലെങ്കില്‍ ഒരു ആന്റിഗോഗുലന്റ് എടുക്കുകയാണെങ്കില്‍, വെളുത്തുള്ളി നിങ്ങളില്‍ കൂടുതല്‍ രക്തസ്രാവമുണ്ടാക്കുകയും അപകടകരമാക്കുകയും ചെയ്യും. മറ്റ് മരുന്നുകള്‍ കഴിക്കുമ്പോള്‍ വെളുത്തുള്ളി കഴിക്കാന്‍ സാധിക്കുമോയെന്നു ഡോക്ടറോടു ചോദിക്കണം. കാരണം വെളുത്തുള്ളി എച്ച്ഐവി മരുന്നായ സാക്വിനാവിറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. വായ്നാറ്റം, നെഞ്ചെരിച്ചില്‍ പോലുള്ള പാര്‍ശ്വഫലങ്ങളും വരാം.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here