ആദ്യകാല പ്രവാസി ഹംസ പള്ളിവളപ്പിലിന് യാത്രയയപ്പ് നൽകി

ബുറൈദ: നീണ്ടകാലത്തെ പ്രവാസി ജീവിതം അവനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പൊന്നാനി സ്വദേശി ഹംസ പള്ളിവളപ്പിലിന് ഇന്ത്യൻ സോഷ്യൽ ഫോറം, അൽ ഖസീം ഘടകം  യാത്രയയപ്പ് നൽകി. ബുറൈദയിലെ ആദ്യകാല പ്രവാസിയായിരുന്ന ഇദ്ദേഹം സുദീർഘമായ നാല്പത് വർഷത്തോളം ബുറൈദയിലെ വാഹന മാറദിൽ സേവനം അനുഷ്ടിച്ചു. പ്രവാസികൾക്ക് എപ്പോഴും താങ്ങും തണലുമായിരുന്ന ഇദ്ദേഹം  സ്വദേശികൾക്കും സുപരിചിതനാണ്.  
മാറദിൽ വെച്ചു നടന്ന യാത്രഅയപ്പു ചടങ്ങിൽ സോഷ്യൽ ഫോറം ബുറൈദ ബ്ലോക്ക് പ്രസിഡന്റ് അബ്ദുറഹ്മാൻ ഉപ്പള മെമെന്റോ നൽകി ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി മുനീർ കൊല്ലം, ഫ്രറ്റേണിറ്റി ഫോറം  ഏരിയ സെക്രട്ടറി അബ്ദുറസാഖ് പൊന്നാനി തുടങ്ങിയവരും സന്നിഹിതരായിരുന്നു.