ഗുട്ടെറസിനും ലത്തീഫ ഇബ്നുവിനും സായിദ് പുരസ്കാരം

അ​ബു​ദാ​ബി: യുഎഇ ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന സാ​യി​ദ്​ അ​വാ​ർ​ഡ്​ ഫോ​ർ ഹ്യൂ​മ​ൻ ഫ്രെ​റ്റേ​ണി​റ്റി പു​ര​സ്​​കാ​ര​ത്തി​ന്​ യുഎൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സും മൊ​റോ​ക്ക​ൻ-​ ഫ്ര​ഞ്ച് ആ​ക്ടി​വി​സ്​​റ്റ്​ ല​ത്തീ​ഫ ഇ​ബ്ൻ സി​യാ​റ്റ​നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹ​യ​ർ ക​മ്മി​റ്റി ഫോ​ർ ഹ്യൂ​മ​ൻ ഫ്ര​റ്റേ​ണി​റ്റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

മ​നു​ഷ്യ പു​രോ​ഗ​തി, സ​മാ​ധാ​നം, സ​ഹ​വ​ർ​ത്തി​ത്വം എ​ന്നി​വ​യ്ക്കു​ള്ള സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച്​ ന​ൽ​കു​ന്ന അ​വാ​ർ​ഡ് 10ല​ക്ഷം ദി​ർ​ഹ​മാ​ണ്. അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് വ്യാ​ഴാ​ഴ്ച വൈ​കിട്ട് വെ​ർ​ച്വ​ലാ​യി ന​ട​ക്കും. അ​ബു​ദാബി സ്ഥാ​പ​ക മെ​മ്മോ​റി​യ​ലി​ന്‍റെ വെ​ബ്സൈ​റ്റി​ൽ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​മു​ണ്ടാ​യി​രി​ക്കും. ലോക ജ​ന​ത​യി​ൽ മു​ന്നേ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​ലും മ​നു​ഷ്യ​രെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ളെ​യോ സ്ഥാ​പ​ന​ങ്ങ​ളെ​യോ ആ​ദ​രി​ക്കു​ന്ന​തി​നാ​യി 2019ൽ ​ആ​രം​ഭി​ച്ച പ്ര​ഥ​മ അ​വാ​ർ​ഡ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പയ്​ക്കും അ​ൽ അ​സ്ഹ​ർ ഗ്രാ​ൻ​ഡ് ഇ​മാം ഡോ. ​അ​ഹ്മ​ദ് അ​ൽ ത​യേ​ബി​നു​മാ​യി​രു​ന്നു സ​മ്മാ​നി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ​യും അ​ൽ അ​സ്ഹ​ർ ഗ്രാ​ൻ​ഡ് ഇ​മാ​മി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് 2020ലെ ​വെ​ർ​ച്വ​ൽ അ​വാ​ർ​ഡ്​ ദാ​നം.

അ​ബുദാ​ബി ഡോ​ക്യു​മെൻറ്​ ഓ​ൺ ഹ്യൂ​മ​ൻ ഫ്ര​റ്റേ​ണി​റ്റി​യി​ൽ ച​രി​ത്ര​പ​ര​മാ​യ ക​രാ​ർ ഒ​പ്പി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു നേ​താ​ക്ക​ൾ​ക്കും പ്ര​ഥ​മ സാ​യി​ദ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്. ഉ​ന്ന​ത​രാ​യ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ, മു​ൻ രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​ർ, സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ർ, യു.​എ​ൻ നേ​താ​ക്ക​ൾ, വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ, അ​ന്താ​രാ​ഷ്​​ട്ര എ​ൻ.​ജി.​ഒ മേ​ധാ​വി​ക​ൾ എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​രാ​യ​വ​രെ ഇ​ക്കു​റി നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്. നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ച പ​ട്ടി​ക​യി​ൽ​നി​ന്ന് ഹ​യ​ർ ക​മ്മി​റ്റി ഫോ​ർ ഹ്യൂ​മ​ൻ ഫ്ര​റ്റേ​ണി​റ്റി​യു​ടെ കീ​ഴി​ലു​ള്ള സ്വ​ത​ന്ത്ര വി​ദ​ഗ്ധ സ​മി​തി​യാ​ണ് 2020ലെ ​അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തീ​രു​മാ​നി​ച്ച​ത്.