വേനൽപ്പഴങ്ങളിൽ താരമാണ് ചാമ്പയ്ക്ക. ആരോഗ്യ സംരക്ഷണത്തിന് സഹായകമാണ് ഈ ഫലം. ജലാംശം ധാരാളമുള്ള ചാമ്പയ്ക്കയിൽ കാൽസ്യം, വിറ്റാമിൻ എ, സി, ഇ, ഡി6, ഡി3, കെ, പൊട്ടാസ്യം, സോഡിയം, അയൺ, ഫൈബർ തുടങ്ങിയ ഘടകങ്ങൾ യഥേഷ്ടമുണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ചാമ്പയ്ക്ക കൊണ്ട് തയാറാക്കിയ ജ്യൂസ് ആരോഗ്യപാനീയമാണ്. ഒപ്പം കാരറ്റ്, തണ്ണിമത്തൻ, ബീറ്റ്റൂട്ട് , പുതിനയില എന്നിവ ചേർത്ത് ഗുണം വർദ്ധിപ്പിക്കാം.
വേനൽക്കാലത്തെ നിർജലീകരണം തടയാനും ശരീരം തണുപ്പിയ്ക്കാനും ചാമ്പയ്ക്കയും ചാമ്പയ്ക്ക ജ്യൂസും സഹായിക്കും. ദഹനം മെച്ചപ്പെടുത്താൻ സഹായകമാണ്. പ്രമേഹരോഗികൾക്ക് കഴിയ്ക്കാവുന്ന ഈ ഫലം രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുന്നു. ഇതിലുള്ള നാരുകൾ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലായ്മ ചെയ്യാൻ ശേഷിയുള്ളവയാണ്. നേത്രാരോഗ്യം സംരക്ഷിക്കുകയും നേത്രരോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. ചാമ്പയ്ക്ക കുരു ഉണക്കിപ്പൊടിച്ച് കഴിയ്ക്കുന്നതിലൂടെ ആസ്ത്മ ശമിപ്പിക്കാനാവുമെന്ന് പഴമക്കാർ പറയുന്നു.