ദ ഹാഗ് : നെതർലാൻഡിലെ ഹേഗിലെ സൗദി അറേബ്യയുടെ എംബസി ആസ്ഥാനത്ത് വ്യാഴാഴ്ച പുലർച്ചെ 6 ന് വെടിയുതിർത്ത സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് എംബസി സൗദി പ്രസ് ഏജൻസി നടത്തിയ പ്രസ്താവനയിൽ അറിയിച്ചു. സംഭവം നടന്നയുടനെ എംബസി സുരക്ഷാ ഉദ്യോഗസ്ഥർ ഡച്ച് സുരക്ഷാ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വെടിയുതിർത്ത വിവരം ലഭിച്ചയുടനെ പ്രദേശം വളഞ്ഞു എംബസിയിലേക്കുള്ള റോഡ് അടച്ചു.സുരക്ഷാ നടപടികൾ സ്വീകരിച്ചു. ഫോറൻസിക് സംഘങ്ങൾ അന്വേഷണം നടത്തുന്നുണ്ട്. എംബസിയിലെ ഒരു സ്റ്റാഫിനും പരിക്കേറ്റിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
അക്രമികൾ നിരവധി തവണ എംബസി കെട്ടിടത്തിനു നേരെ വെടിയുതിർത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ജിദ്ദയിലെ ഒരു സെമിത്തേരിയിൽ യൂറോപ്യൻ രാജ്യങ്ങളുടെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ പങ്കെടുത്ത ഒരു പരിപാടിയിൽ സ്ഫോടനം ഉണ്ടായതിനു പിറകെയാണു ഈ വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. ജിദ്ദയിലെ സ്ഫോടനത്തിൽ ഒരു സൗദി സെക്യൂരിറ്റി ഉദ്യോഗസ്ഥനും ഒരു ഗ്രീക്ക് കോൺസുലേറ്റ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.
രണ്ടാം തവണയും നടന്ന ഈ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ, എംബസി സൗദി സർക്കാരിനെ അപലപിച്ചു. സംഭവത്തോട് ഉടനടി പ്രതികരിച്ചതിനു ഡച്ച് അധികൃതർക്ക് നന്ദി അറിയിക്കുകയും കുറ്റവാളികളെ ഉടൻഅന്വേഷച്ച് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അറിയിച്ചു. നെതർലാൻഡിൽ താമസിക്കുന്ന സൗദി പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എംബസിയുമായി ബന്ധപ്പെടാൻ വിമുഖത കാണിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.