കുവൈറ്റിൽ ആരോഗ്യ മന്ത്രാലയം ജീവനക്കാർക്ക് 3 മാസത്തേക്ക് അവധിയില്ല

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ വ്യാ​പ​നം രൂക്ഷമായ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈറ്റ്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ മൂ​ന്നു​മാ​സ​ത്തേ​ക്ക്​ വാ​ർ​ഷി​കാ​വ​ധി ന​ൽ​കേ​ണ്ടെ​ന്ന്​ തീ​രു​മാ​നം. ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ മൂ​ന്നു​മാ​സ​ത്തേ​ക്കാ​ണ്​ ഉ​ത്ത​ര​വി​ന്​ പ്രാ​ബ​ല്യം.

​വി​ദേ​ശ ജീ​വ​ന​ക്കാ​ർ അ​വ​ധി​യെ​ടു​ത്ത്​ നാ​ട്ടി​ൽ പോ​യാ​ൽ തി​രി​ച്ചു​വ​ര​വ്​ പ്ര​തി​സ​ന്ധി​യി​ലാ​കു​മോ എ​ന്ന ആ​ശ​ങ്ക അ​ധി​കൃ​ത​ർ​ക്കു​ണ്ട്. കോവിഡ് കേസുകൾ കൂടിവരുന്ന പശ്ചാത്തലത്തിൽ വരുന്ന മാ​സ​ങ്ങ​ളി​ൽ എന്തു സംഭവിക്കുമെന്ന ആശങ്കയുമുണ്ട്. വാ​ക്​​സി​നേ​ഷ​ൻ വിപുലപ്പെടുത്തുമ്പോൾ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ ആ​വ​ശ്യ​മാ​യി വ​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മൂ​ന്നു​മാ​സ​ത്തേ​ക്ക്​ അ​വ​ധി മ​ര​വി​പ്പി​ച്ച്​ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാഗമായി ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ വി​ദേ​ശി​ക​ൾ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ പ്ര​വേ​ശ​ന വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളുടെ പ്ര​വ​ർ​ത്ത​ന സമയം രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെയാക്കി നിശ്ചയിച്ചിട്ടുണ്ട്.