പ്രകൃതിദത്ത വഴികളിലൂടെ സൗന്ദര്യം വര്‍ധിപ്പിക്കാം

സൗന്ദര്യ സംരക്ഷണത്തിന് പ്രകൃതിദത്തമായ പലവിധ മാര്‍ഗങ്ങള്‍ ആയുര്‍വേദം മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ റെഡി ടു യൂസ് ഉല്‍പ്പന്നങ്ങള്‍ വര്‍ധിച്ചതോടെ മെനക്കെടുന്നത് നമുക്ക് മടിയായി. സൗന്ദര്യം സംരക്ഷിക്കാന്‍ ചെറിയ ശ്രമങ്ങള്‍ നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് അനുയോജ്യമായ ചില ഔഷധച്ചെടികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

മഞ്ഞള്‍
ത്വക്ക് രോഗങ്ങള്‍ക്ക് മഞ്ഞള്‍ നല്ലൊരു ഔഷധമാണ്. മഞ്ഞളിന് തൊലി മൃദുലവും മയവുമുള്ളതാക്കാന്‍ കഴിയുന്നു. കൂടാതെ, ഫംഗല്‍ അണുബാധ ഇല്ലാതാക്കാനും തൊലിയിലെ എരിച്ചില്‍ മാറ്റാനും മഞ്ഞളിന് കഴിവുണ്ട്.

കുങ്കുമം
രക്തം ശുദ്ധീകരിക്കുക, മാലിന്യം നീക്കംചെയ്യുക തുടങ്ങിയവ ചെയ്യുകവഴി കുങ്കുമം ചര്‍മത്തെ തിളക്കമുള്ളതാക്കുന്നു. ഇത് ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കുക മാത്രമല്ല വരണ്ട ചര്‍മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

ചന്ദനം
ചന്ദനത്തിലടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ മുഖക്കുരു, മുറിവുകള്‍, സോറിയാസിസ് എന്നിവ സുഖപ്പെടുത്തുന്നു. റേഡിയേഷന്‍, കീമോതെറാപ്പി എന്നിവയുടെ ഫലമായി കാന്‍സര്‍ രോഗികളുടെ ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പോലെയുള്ള പ്രശ്‌നങ്ങള്‍ക്കും ചന്ദനം ഉപയോഗിച്ചുവരുന്നു.

കറ്റാര്‍ വാഴ
കറ്റാര്‍വാഴയുടെ നീര് ചര്‍മത്തിന് തിളക്കവും ഈര്‍പ്പവും നല്‍കുന്നു. വരണ്ട ചര്‍മത്തെ ഇല്ലാതാക്കി മൃദുലമായ ചര്‍മം നല്‍കാനും തൊലിയിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും മുഖക്കുരു ഇല്ലാതാക്കാനും കറ്റാര്‍വാഴ ഫലപ്രദമാണ്.

ആര്യവേപ്പ്
ഇത് ത്വക്കിലെ വിഷ ഘടകങ്ങള്‍ നീക്കി ആരോഗ്യമുള്ള ചര്‍മം നല്‍കുന്നു. ചര്‍മത്തിലെ കുരുക്കളെയും നീക്കുന്നു. രക്തം ശുദ്ധീകരിക്കുന്ന ധര്‍മവും ഇത് നിര്‍വഹിക്കും. വേപ്പിന്‍കുരു എണ്ണയിലെ ഗെഡുനിന്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ളവയാണ്.

റോസ്
ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി തൊലിയില്‍ ചുളിവുകള്‍ ഉണ്ടാകുന്നത് തടയുകയും ചര്‍മത്തെ മൃദുലമാക്കുകയും ചെയ്യുന്നു. ശരീരത്തില്‍ അധികമായുള്ള ചൂട് പുറന്തള്ളുകയും ചര്‍മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here