ദുബായിൽ ഏഴു മരണം, 3,310 പേർക്ക് കോവിഡ്

ദുബായ്: യുഎഇയിൽ ചൊവ്വാഴ്ച ഏഴ് കോവിഡ് മരണങ്ങൾ. 24 മണിക്കൂറിനിടെ 3,310 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ടു ദിവസത്തെ നേരിയ ഇടവേളയ്ക്കുശേഷം കോവിഡ് കേസുകൾ വീണ്ടും 3000 പിന്നിട്ടിരിക്കുകയാണിവിടെ.

രാജ്യത്ത് ഇതുവരെ ആകെ 3,09649 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരണം 866.285201 പേർ രോഗവിമുക്തരായി. 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 3,791 പേർ. 106615 പേർ ഇന്നലെ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 34.4 ലക്ഷംപേർ പ്രതിരോധകുത്തിവയ്പ്പെടുത്തു.

വാക്സിൻ സ്വീകരിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ദേശീയ ദുരന്തനിവാരണ സമിതി വക്താവ് സെയ്ഫ് അലദഹേരി പറഞ്ഞു. നൂറിൽ 36.04 ശതമാനം എന്ന തോതിൽ ആളുകൾ കുത്തിവയ്പ്പെടുക്കുന്നുണ്ടെന്നും അദ്ദേഹം.

ഇതിനിടെ, ഗ്രൗണ്ട് ഡാറ്റ ഉപയോഗിച്ചും വ്യക്തമായ ആസൂത്രണത്തോടു കൂടിയുമാണ് ഭരണകൂടം കേവിഡിനെതിരേ മുന്നോട്ടു പോകുന്നതെന്നും മാധ്യമ വാർത്തകൾക്കനുസരിച്ചല്ല തീരുമാനങ്ങളെടുക്കുന്നതെന്നും ദുബായ് ടൂറിസം ഡിപ്പാർട്ട്മെന്‍റ് ഡയറക്റ്റർ ജനറൽ ഹലാൽ അൽ മരി പറഞ്ഞു.