ദോഹ: ഖത്തറില്‍ അടുത്ത ദിവസം താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന കാലവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വരുന്ന വ്യാഴാഴ്ച താപനില ഉയരുമെന്ന് ക്യു.എം.ഡി പ്രവചിച്ചു. തെക്ക് ഭാഗത്തേക്കുള്ള കാറ്റിന്റെ ദിശയിലുണ്ടാകുന്ന മാറ്റമാണ് താപനില ഉയരാന്‍ കാരണമാകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് മൂലം വ്യാഴാഴ്ച പരമാവധി താപനില 25 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും.
അതേസമയം, വടക്കുപടിഞ്ഞാറന്‍ കാറ്റ് മൂലം വെള്ളിയാഴ്ച താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.മൂടല്‍ മഞ്ഞ് ഇന്ന് രാത്രി ആരംഭിക്കും. ഈ കാലാവസ്ഥ രാത്രിയിലും അതിരാവിലെ ഉണ്ടാകും. ഇത് വ്യാഴാഴ്ച രാവിലെ വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെയും മിക്ക പ്രദേശങ്ങളിലും മൂടല്‍ മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.