അബുദാബിയിൽ വിദ്യാർഥികൾക്ക് പിസിആർ പരിശോധന നിർബന്ധം

അബുദാബി: ഞായറാഴ്ച സ്കൂളുകൾ തുറന്നതിനു പിന്നാലെ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമാക്കി അബുദാബി. 12 വയസിനു മുകളിലുള്ള എല്ലാ വിദ്യാർഥികൾക്കും നിശ്ചിത കാലയളവിൽ പിസിആർ പരിശോധന വേണം. കോവിഡ് നെഗറ്റീവ് ഫലം ലഭിച്ചവർക്കു മാത്രമായിരുന്നു കഴിഞ്ഞദിവസം സ്കൂളിൽ പ്രവേശനം നൽകിയത്.

അതേസമയം, എല്ലാ വിദ്യാർഥികൾക്കും അതത് സ്കൂളുകളിൽ പൂർണമായും സൗജന്യ പരിശോധനയ്ക്ക് സൗകര്യമൊരുക്കും. അധ്യാപകർക്കും മറ്റു സ്കൂൾ ജീവനക്കാർക്കും രണ്ടാഴ്ച കൂടുമ്പോൾ പിസിആർ പരിശോധന നിർബമാണ്.

സ്കൂൾ തുറക്കുന്നതിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് പുതുതായി പുറത്തിറക്കിയ നിർദേശങ്ങളിലാണ് പിസിആർ പരിശോധന നിർബന്ധമാക്കിയത്.