റിയാദ്: സൗദി അറേബ്യയില്‍ വിദേശ ജോലിക്കാരുടെ സൗദിയില്‍ ലെവി മൂന്നു മാസത്തേക്ക് മാത്രം അടയ്ക്കാം. ഇഖാമ മൂന്നുമാസത്തേക്ക് മാത്രമായി എടുക്കുകയും പുതുക്കുകയും ചെയ്യാം. ഇഖാമ ഫീസും ലെവിയും ഒരു വര്‍ഷത്തേക്ക് മൊത്തമായി അടക്കാതെ മൂന്ന് മാസമോ ആറുമാസമോ ആയ ഗഡുക്കളായി അടച്ച് അത്രയും കാലളവിലേക്ക് മാത്രമായി എടുക്കാനോ പുതുക്കാനോ അനുവദിക്കുന്ന പുതിയ നിയമത്തിന് ചൊവ്വാഴ്ച രാത്രി സല്മാന് രാജാവിെന്റ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
രാജ്യത്തെ സ്വകാര്യ വാണിജ്യ മേഖലക്ക് വലിയ ആശ്വാസം നല്കുന്ന തീരുമാനമാണിത്. ഇഖാമ ഫീസും ലെവിയും ചേര്‍ന്നാല്‍ വലിയൊരു തുകയാണ് പുതുതായി രാജ്യത്ത് എത്തുന്ന തൊഴിലാളിക്ക് ഇഖാമ ആദ്യമായി എടുക്കാനോ നിലവിലുള്ളയാളുടേത് പുതുക്കാനോ വേണ്ടി വരുന്നത്. നിലവിലെ കണക്ക് അനുസരിച്ച് ഇഖാമ ഫീസ്, ലെവി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെ 12,000ത്തോളം റിയാലാണ്. ഇതിെന്റ നാലിലൊന്ന് നല്കി മൂന്ന് മാസത്തേക്ക് മാത്രമായി ഇഖാമ പുതുക്കാന്‍ കഴിയുന്നത് സ്ഥാപനങ്ങള്‍ക്ക് സാമ്ബത്തികമായ വലിയൊരു ഭാരം ലഘൂകരിക്കാനാവും.
ഒരുമിച്ച് വലിയൊരു തുക എടുത്ത് ചെലവഴിക്കാതെ ഗഡുക്കളായി അടയ്ക്കാന്‍ കഴിയുന്നത് ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങള്‍ക്കും നല്കുന്ന ആശ്വാസം ചെറുതല്ല. ഇത് കോവിഡ് പ്രത്യാഘാതങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ മേഖലയുടെ പുത്തനുണര്‍വിനും സഹായകമാവും. ഒരു തൊഴിലാളിയുടെ സേവനം ആറുമാസത്തേക്ക് മാത്രം മതിയെങ്കില്‍ അത്രയും കാലത്തേക്കുള്ള ഫീസ് മാത്രം നല്കിയാല് മതി. വെറുതെ ഒരു വര്‍ഷത്തെ മൊത്തം പണവും നല്കി വ്യയം ചെയ്യേണ്ടതായും വരുന്നില്ല.
എന്നാല്‍ ഹൗസ് ഡ്രൈവര്‍, ഹൗസ് മെയ്ഡ് തുടങ്ങി വീട്ടുജോലി വിസയിലുള്ളവര്‍ ഇൗ നിയമത്തിെന്റ പരിധിയില്‍ വരില്ല. വാണിജ്യ തൊഴില്‍ നിയമത്തിെന്റ പരിധിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടാത്തതും ലെവിയില്‍ നിന്ന് അവര്‍ ഒഴിവാണ് എന്നതും തന്നെയാണ് കാരണം.