സൗദി സേന സഹായിച്ചു; കുവൈറ്റില്‍ വന്‍ ലഹരി മരുന്നു ശേഖരം പിടികൂടി

കുവൈത്ത്‌സിറ്റി: സൗദി അറേബ്യയില്‍ നിന്ന് കുവൈത്തിലെത്തിച്ച വന്‍ തോതിലുള്ള ലഹരി മരുന്ന് ശേഖരം,ആയുധങ്ങള്‍, മദ്യം എന്നിവയടങ്ങുന്ന ട്രക്കാണ് കുവൈത്ത് അഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടിക്കുടിയത്.

ക്യാപ്റ്റഗണ്‍ എന്ന തരം സൈക്കോട്രോപിക് വസ്തുക്കളുടെ 2 ദശലക്ഷം ഗുളികകള്‍,വിവിധ ഇനങ്ങളില്‍പ്പെട്ട ഒമ്പത് ആയുധങ്ങള്‍,മദ്യം തുടങ്ങിയവയാണ് കൃത്വമായ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള കുവൈത്ത് അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ (ജിഎഡിസി),സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കസ്റ്റഡിയിലെടുത്തത്.

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ചോദ്യചെയ്യലില്‍ സമീപ രാജ്യത്തേക്ക് കടത്താന്‍ കൊണ്ടുവന്നതാണന്ന് പറയുന്നു.വിശദമായ അന്വേഷണം അധികൃതര്‍ നടത്തി വരുകയാണ്. അല്‍ വഫ്രയുടെ മെയിന്‍ ലാന്റ് ഏരിയയിലെ ഒരു കാര്‍ഗോ ട്രക്ക് ട്രെയിലറിനുള്ളില്‍ നിന്നാണ് ശേഖരം പിടിക്കൂടിയത്. ട്രക്കില്‍ ലഹരി മരുന്ന് ഉണ്ടെന്ന വിവരം അധികൃതര്‍ക്ക് ലഭിച്ചത്തിന്റെ അടിസ്ഥാനത്തില്‍,പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നുള്ള നിയമപരമായ അനുമതി കരസ്ഥമാക്കി. എന്നിട്ട്, വാഹനം നിരീക്ഷിച്ചു.തുടര്‍ന്ന്,പിന്നീട് ട്രക്ക്, സബാ അല്‍ അഹമദിലെ ഒരു ക്യാമ്പിലേക്ക് കൊണ്ടുപോകുന്നതിനിെടയില്‍ പിടികൂടുകയായിരുന്നു.

കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് തമര്‍ അല്‍ അലി അല്‍ സബയും മന്ത്രാലയ അണ്ടര്‍സെക്രട്ടറി
ലഫ്റ്റനന്റ് ജനറല്‍ ഇസം സേലം അല്‍ നഹ്യാമും വ്യാഴാഴ്ച പിടികൂടിയ ലഹരി മരുന്ന് സാധനങ്ങള്‍ നേരിട്ട് കണ്ട് അനന്തര നടപടികള്‍ വിലയിരുത്തുകയുണ്ടായി.

അന്വേഷണത്തിന് സഹകരിച്ച സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയത്തോടും മന്ത്രി പ്രിന്‍സ് അബ്ദുള്‍ അസീസ് ബിന്‍ സൗദ് ബിന്‍ നയീഫിനേടും കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് തമര്‍ അല്‍ അലി അല്‍ സബ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.