ദമ്മാം: രണ്ടു വര്‍ഷത്തിനകം മക്ക, മദീന ഉള്‍പ്പെടെ സൗദിയിലെ 20 ഇടങ്ങളില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്- എക്സ്പ്രസ് മാര്‍ക്കറ്റുകള്‍ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി പറഞ്ഞു. കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലുലു ഗ്രൂപ്പിന്റെ 197-ാമത്തെയും സൗദിയിലെ 19-ാമത്തെയും എക്സ്പ്രസ് മാര്‍ക്കറ്റ് അല്‍ഹസ്സയിലെ സൗദി നാഷണല്‍ ഗാര്‍ഡ് ക്യാംപസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
നാഷണല്‍ ഗാര്‍ഡ് ഡയറക്ടര്‍ എന്‍ജിനീയര്‍ നബീല്‍ അല്‍ ഹുലൈബി ഉദ്ഘാടനം ചെയ്തു. ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, ദമ്മാം റീജ്യനല്‍ ഡയറക്ടര്‍ അബ്ദുല്‍ ബഷീര്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.
