ജി.സി.സിയുടെ അധ്യക്ഷ സ്ഥാനം ബഹ്‌റൈന്‍ ഏറ്റെടുക്കും

മനാമ: ഗൾഫ് മേഖല ശക്തിപ്പെടുത്താനും ഭാവിയിലേക്കുള്ള ലക്ഷ്യങ്ങൾ നേടുന്നതിനും സഹായകമാകുന്ന 41-ാമത് ജിസിസി ഉച്ചകോടിയെ ബഹ്‌റൈൻ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ 2021 ജനുവരിയിൽ ആരംഭിക്കുന്ന ജിസിസി ഉച്ചകോടിയുടെ അടുത്ത സെഷനിൽ ബഹ്‌റൈൻ ജിസിസിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജിസിസി ഉച്ചകോടിയുടെ 41-ാമത് സമ്മേളനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രിമാരുടെ വെർച്വൽ മീറ്റിംഗ് ഞായറാഴ്ച നടക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന. 1981 ൽ സ്ഥാപിതമായ ജിസിസിയിൽ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ഉൾപ്പെടുന്നു.