ആറു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണം ഇന്ന്
റിയാദ്: ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷിക്കാന്‍ ഓഡിറ്റോറിയങ്ങളും മരുഭൂമിയിലെ ഇസ്തിറാഹകളും ബുക്ക് ചെയ്തവരുടെ പരിപാടി മുടങ്ങി. ഇസ്തിറാഹകളില്‍ ഇനി അറിയിപ്പുണ്ടാകുന്നതുവരെ ബുക്കിങ്ങില്ലെന്നും അറിയിപ്പുണ്ട്.
ജനിതകമാറ്റം സംഭവിച്ച കോവിഡിന്റെ വരവ് കാരണം നിരവധി മലയാളി സംഘടനകള്‍ക്കാണ് പരിപാടി മുടങ്ങിയത്. ബുക്ക് ചെയ്തവരില്‍ അധികം പേര്‍ക്കും അഡ്വാന്‍സ് തിരികെ ലഭിച്ചു. പരിപാടി റദ്ദ് ചെയ്യാനാണ് ഇസതറാഹ്, ഓഡിറ്റോറിയം മാനേജര്‍മാരുടെ അറിയിപ്പ്.
കോവിഡ് കേസുകളുടെ എണ്ണം സൗദിയില്‍ കുറഞ്ഞതോടെ ജീവിതം സാധാരണ നിലയിലേക്ക് മാറിയപ്പോഴാണ് പുതിയ കോവിഡ് യൂറോപ്പില്‍ ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് സൗദിയില്‍ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചിരുന്നു.
അതേസമയം ഇന്ന് കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ചത് 8 പേരാണ്. കഴിഞ്ഞ ഏഴ് മാസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക്. ഇന്ന് 181 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. ഇതോടെ 3,61359 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇതില്‍ 352249 പേര്‍ക്കും കോവിഡ് നെഗറ്റീവായി. 6139 പേര്‍ മരിച്ചു. 97.47 ശതമാനം പേര്‍ക്കും കോവിഡ് മാറി.
ഇന്ന് കോവിഡ് നെഗറ്റീവായത് 160 പേര്‍ക്കാണ്.
റിയാദ്-64, മക്ക-36,കിഴക്കന്‍ പ്രവിശ്യ- 31 എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍2971 പേര്‍ക്ക് കൂടി മാത്രമേ ഇനി കോവിഡ് നെഗറ്റീവാകാനുള്ളൂ. 404 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.