ആറു മാസത്തിനകം സൗദിയിലെല്ലായിടത്തും ട്രാക്ക് ലംഘനം കണ്ടെത്താന്‍ നിരീക്ഷണ സംവിധാനം

റിയാദ്: ആറു മാസത്തിനകം സൗദിയിലെല്ലായിടത്തും ട്രാക്ക് ലംഘനം കണ്ടെത്താന്‍ നിരീക്ഷണ സംവിധാനം ട്രാക്ക് ലംഘനം കണ്ടെത്തുന്നതിന് സൗദിയില്‍ ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം കൂടുതല്‍ നഗരങ്ങളിലേക്ക്.അഞ്ച് നഗരങ്ങളില്‍കൂടിയാണ് ട്രാക്ക് നിരീക്ഷണം വരുന്നത്.
മക്ക, മദീന, അസീര്‍, വടക്കന്‍ അതിര്‍ത്തി പട്ടണം, അല്‍ഖുറയാത്ത് എന്നിവിടങ്ങളിലാണ് നിരീക്ഷണ സംവിധാനം വരുന്നത്.
300, 500 വരെ റിയാല്‍ പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ഈ നിയമലംഘനം കണ്ടെത്താനാണ് ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം റോഡുകളില്‍ സ്ഥാപിക്കുന്നത്. ക്യാമറയിലൂടെയാണ് നിരീക്ഷണം. ഒരു മാസം മുമ്പാണ് സംവിധാനം ആരംഭിച്ചത്.


ആദ്യഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലും രണ്ടാംഘട്ടത്തില്‍ ജീസാന്‍, ത്വാഇഫ്, അല്‍ബാഹ, അല്‍ജൗഫ് എന്നിവിടങ്ങളിലും നടപ്പാക്കി.