കൊറോണ വൈറസ് വ്യാപനത്തിനെ ദുരിതത്തിലായ ജനങ്ങളെ സഹായിക്കാന്‍ രാജ്യത്തെ കോര്‍പ്പറേറ്റുകളും രംഗത്തെത്തി.
ടി.വി.എസ്: 30 കോടി രൂപയുടെ സഹായം
ടിവിഎസ് മോട്ടോര്‍ കമ്പനി 30 കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചു. ശ്രീനിവാസന് സര്‍വീസസ് ട്രസ്റ്റ് (SST), ടിവിഎസ് മോട്ടോര്‍ കമ്ബനിയുടെ സോഷ്യല്‍ ഡിവിഷന്, സുന്ദരം-ക്ലേട്ടണ്‍ ലിമിറ്റഡ് എന്നിവയാണ് ധനസഹായം നല്‍കുന്നത്. അണുനാശിനി ഘടിപ്പിച്ച 10 ട്രാക്ടറുകള്‍ ഇതിനകം തമിഴ്നാട്, കൃഷ്ണഗിരി, മൈസൂര്‍ എന്നിവിടങ്ങളിലെ മുനിസിപ്പല്‍ അധികൃതര്‍ക്ക് കമ്പനി അയച്ചിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുനിസിപ്പല്‍ തൊഴിലാളികള്‍ക്കുമായി സാധാരണയായി ദിവസേന ഫാക്ടറി സ്റ്റാഫുകള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന അടുക്കളകള്‍ ഉപയോഗിക്കുമെന്നും ടിവിഎസ് പ്രഖ്യാപിച്ചു. പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്റിന്റെ (PPE) കടുത്ത ക്ഷാമം കണക്കിലെടുത്ത്, രാജ്യവ്യാപകമായ ലോക്ക്ഡൗണിന്റെ ഇടയിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്ന ആളുകള്‍ക്കും ട്രസ്റ്റ് ഒരു ദശലക്ഷം ഫെയ്സ്മാസ്കുകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യും എന്ന് അറിയിച്ചു. ഹിമാചല്‍ പ്രദേശിലെ ബഡ്ഡിയിലെ ദിവസ വേതന തൊഴിലാളികള്‍ക്ക് ഈ ദുരിത കാലത്ത് ടിവിഎസ് റേഷന്‍ വിതരണം ചെയ്യും. ആശുപത്രികള്‍ക്കായി കൊറോണ വൈറസ് ബാധ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നതിന് 3D പ്രിന്റിംഗ് കമ്പനികളുമായി പ്രവര്‍ത്തിക്കാനുള്ള സാധ്യത ടിവിഎസ് വിലയിരുത്തുന്നു. ഇരുചക്ര വാഹന ഉടമകള്‍ക്ക് സര്‍വ്വീസ് പിന്തുണയും നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ വരുന്ന കാലയളവില്‍ ഷെഡ്യൂള്‍ ചെയ്ത സൗജന്യ സര്‍വ്വീസുകളോ അല്ലെങ്കില്‍ വാര്‍ഷിക മെയിന്റനന്‍സ് കോണ്ട്രാക്ടോ (AMC) ഉള്ള മോട്ടോര്‍ സൈക്കിള്‍ സ്കൂട്ടര്‍ ഉടമകള്‍ക്ക് സേവനം 2020 ജൂണ്‍ വരെ ലഭ്യമാക്കും എന്നു കമ്പനി വ്യക്തമാക്കി.
കാല് ലക്ഷം കോവിഡ് പരിശോധന കിറ്റുമായി ഹ്യൂണ്ടായി
കൊവിഡ് 19 പരിശോധനയ്ക്ക് കൈത്താങ്ങായി ഹ്യുണ്ടായ് മോട്ടോര്‍സ്. കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈതാങ്ങാക്കുകയാണ് ഹ്യുണ്ടായിയുടെ സിഎസ്ആര്‍ വിഭാഗമായ എച്എംഐഎഫ്.
വൈറസ് ബാധ കണ്ടെത്താന്‍ സഹായിക്കുന്ന അത്യന്താധുനിക കിറ്റുകള്‍ ദക്ഷിണ കൊറിയയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ് കമ്ബനി. ഉയര്‍ന്ന കൃത്യതയുള്ളതാണ് കിറ്റുകളെന്ന് കമ്ബനി പറയുന്നു. 25000 ലേറെ പേരുടെ പരിശോധനയ്ക്ക് ഇവ സഹായിക്കുമെന്നും കമ്ബനി. കിറ്റുകള്‍ എത്തിക്കഴിഞ്ഞാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരം ഇവ ആശുപത്രികളിലെത്തിക്കാനാണ് തീരുമാനം.
കൊവിഡ് 19 പരിശോധനയ്ക്ക് കൈത്താങ്ങായി ഹ്യുണ്ടായ് മോട്ടോര്‍സ്. കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈതാങ്ങാക്കുകയാണ് ഹ്യുണ്ടായിയുടെ സിഎസ്ആര്‍ വിഭാഗമായ എച്എംഐഎഫ്.
കൊറോണ വൈറസ് ബാധ കണ്ടെത്താന്‍ സഹായിക്കുന്ന അത്യന്താധുനിക കിറ്റുകള്‍ ദക്ഷിണ കൊറിയയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ് കമ്പനി. ഉയര്‍ന്ന കൃത്യതയുള്ളതാണ് കിറ്റുകളെന്ന് കമ്ബനി പറയുന്നു. 25000 ലേറെ പേരുടെ പരിശോധനയ്ക്ക് ഇവ സഹായിക്കുമെന്നും കമ്ബനി. കിറ്റുകള്‍ എത്തിക്കഴിഞ്ഞാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരം ഇവ ആശുപത്രികളിലെത്തിക്കാനാണ് തീരുമാനം.
പാര്‍ലെ ജി ബിസ്കറ്റിന്റെ മൂന്നുകോടി പായ്ക്കറ്റുകള്‍
കോറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മൂന്ന് കോടി പാര്‍ലെ ജി ബിസ്കറ്റ് പായ്ക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് പാര്‍ലെ അറിയിച്ചു. മൂന്നാഴ്ചക്കുള്ളില്‍ വിതരണം ചെയ്യുമെന്നാണ് രാജ്യത്തെ പ്രമുഖ ബിസ്കറ്റ് നിര്‍മ്മാണ കമ്ബനിയായ പാര്‍ലെ അറിയിച്ചിരിക്കുന്നത്.
50 ശതമാനം തൊഴിലാളികള്‍ തങ്ങളുടെ യൂണിറ്റുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നും ആവശ്യം വേണ്ട ഉല്പന്നങ്ങള് വിപണിയിലെത്തിക്കാന്‍ ഈ ജോലിക്കാര്‍ മതിയെന്നും കമ്ബനി പറഞ്ഞു.
‘സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് കോടി ബിസ്ക്കറ്റ് പാക്കറ്റുകളും സര്‍ക്കാര്‍ ഏജന്‍സികളിലൂടെയാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഓരോ ആഴ്ചയും ഒരുകോടി പാക്കറ്റ് വീതം വിതരണത്തിന് സജ്ജമാക്കും. ആളുകള്‍ വിശന്നിരിക്കാതിരിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്’-പാര്‍ലെ പ്രൊഡക്ടസ് സീനിയര്‍ കാറ്റഗറി തലവന്‍ മായങ്ക് ഷാ പി.ടി.ഐയോട് പറഞ്ഞു.