മലപ്പുറം: നിപാ ബാധിച്ച് മരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട 12 പേരുടെ സാമ്പിളും നെഗറ്റീവ്. അഞ്ചു പേരുടെ ഫലം അരമണിക്കൂറില്‍ ലഭ്യമാകും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈറോളജി ലാബില്‍നിന്നാണ് സ്രവം പരിശോധിക്കുന്നത്. നിലവില്‍ 18 പേര് മഞ്ചേരി, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രികളിലായി ചികിത്സയിലാണ്.
ഉറവിടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായി പക്ഷിമൃഗാദികളുടെ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. 10 കന്നുകാലികളുടെ സാമ്പിളുകള്‍ ശേഖരിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം അനിമല്‍ ഹസ്ബന്‍ഡറി വകുപ്പും മറ്റെല്ലാ വകുപ്പുകളും കൂട്ടായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.