വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത

വിമാന ഇന്ധനവില ഉയര്‍ന്നതോടെ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. വിമാനത്തില്‍ ഉപയോഗിക്കുന്ന ജെറ്റ് ഫ്യുവല്‍ വിലയാണ് കുതിച്ചുയര്‍ന്നത്.

നിലവില്‍ ഒരു കിലോലിറ്റര്‍ ജെറ്റ് ഫ്യുവല്‍ വില 1.41 ലക്ഷം കോടി രൂപയാണ്. ജൂണ്‍ മാസത്തില്‍ മാത്രം ജെറ്റ് ഫ്യുവല്‍ വില 16 ശതമാനമാണ് കുതിച്ചുയര്‍ന്നത്.

വിമാന സര്‍വീസുകളുടെ ചിലവും ഉയര്‍ത്തിയിട്ടുണ്ട്. 40 ശതമാനം വരെയാണ് സര്‍വീസ് ചിലവുകള്‍ വര്‍ദ്ധിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് വിമാനക്കമ്ബനികള്‍ ടിക്കറ്റ് നിരക്കുകളും ഉയര്‍ത്തുന്നത്. ‘ഇന്ധനവില ഉയരുന്നതിനാല്‍ ടിക്കറ്റ് നിരക്കുകള്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ദ്ധിപ്പിക്കേണ്ടി വരും’, സ്പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗ് പറഞ്ഞു.