കോണ്‍ഗ്രസ് നേതാവ് അഡ്വ. ബി.ആര്‍.എം ഷഫീര്‍ റിയാദില്‍

റിയാദ്: കോണ്‍ഗ്രസ് നേതാവും ചാനല്‍ ചര്‍ച്ചകളില്‍ ശ്രദ്ധേയ വ്യക്തിത്വവുമായ അഡ്വ. ബി.ആര്‍.എം ഷഫീര്‍ റിയാദിലെത്തുന്നു. ജൂലൈ ഒന്നിന് റിയാദ് മലാസ് ലുലുമാളില്‍ ഒ.ഐ.സി.സി പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. സൗദിയില്‍ വിവിധ പരിപാടികള്‍ക്ക് ശേഷമാണ് ഷഫീര്‍ മടങ്ങുന്നത്.