ന്യൂഡല്‍ഹി: ടികറ്റുണ്ടായിട്ടും യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയില്‍ എയര്‍ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ.
ബംഗ്ലൂര്, ഹൈദരാബാദ്, ഡെല്‍ഹി എന്നിവിടങ്ങളിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് എയര്‍ ഇന്ത്യ ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയത്.
മാത്രമല്ല, യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും കമ്പനി വീഴ്ച വരുത്തിയതായും കണ്ടെത്തി. തുടര്‍ന്നാണ് എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോടിസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചിട്ടുണ്ട്.