വീണ്ടും ഹൂതി ആക്രമണം; 5 പേർക്ക് പരുക്ക്

ജ​സാ​ൻ: തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ സൗ​ദി ന​ഗ​രം ജ​സാ​നി​ലു​ണ്ടാ​യ ഹൂ​തി മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്കു പ​രു​ക്കേ​റ്റു. യെ​മ​നി​ൽ​നി​ന്നു വി​ക്ഷേ​പി​ച്ച മി​സൈ​ൽ പ​തി​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ക​ൾ​ക്കും കേ​ടു​പ​റ്റി. സി​വി​ൽ ഡി​ഫ​ൻ​സ് ഡ​യ​റ​ക്റ്റ​റേ​റ്റ് മാ​ധ്യ​മ വ​ക്താ​വ് കേ​ണ​ൽ മു​ഹ​മ്മ​ദ് ബി​ൻ യ​ഹ്യ അ​ൽ ഗാം​ദി ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ച​താ​യി ദേ​ശീ​യ വാ​ർ​ത്താ ഏ​ജ​ൻ​സി.

മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റ​വ​രി​ൽ മൂ​ന്നു സ്വ​ദേ​ശി​ക​ളും ര​ണ്ടു യെ​മ​ൻ പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടും. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മി​സൈ​ലി​ന്‍റെ ചി​ത​റി​യ ഭാ​ഗ​ങ്ങ​ൾ പ​തി്ച് ര​ണ്ടു വീ​ടു​ക​ൾ, പ​ല​ച​ര​ക്ക് ക​ട, മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ, മ​റ്റു വ​സ്തു​ക്ക​ൾ എ​ന്നി​വ​യ്ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

അ​ടു​ത്തി​ടെ​യാ​യി സൗ​ദി​യെ ല​ക്ഷ്യ​മി​ട്ടു​ള്ള ഹൂ​തി ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചി​രു​ന്നു. ഡ്രോ​ൺ ആ​ക്ര​മ​ണ​ശ്ര​മ​ങ്ങ​ളെ അ​റ​ബ് സ​ഖ്യ സേ​ന നി​ർ​വീ​ര്യ​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​ക്ര​മ​ണം.