പാലക്കാട് സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: പാലക്കാട്‌ ചേര്‍പ്പുളശ്ശേരി കിളിയങ്കല്‍ സ്വദേശി ഹസൈനാര്‍ എന്ന മച്ചാന്‍ (62) ഹൃദയാഘാതം മൂലം മരിച്ചു. 30 വര്‍ഷമായി ഹുത്ത സുദൈറിലും മറ്റും ബഖാലകളില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് ചൊവ്വാഴ്ച്ച രാവിലെ ജോലിക്കിടെ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.പിതാവ്: പരേതനായ ഉണ്ണീന്‍ കുട്ടി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സൈഫുന്നീസ. മക്കള്‍: ഷമാന, ഹന.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ഹുത്ത സുദൈര്‍ കെ.എം.സി.സി നേതാക്കളും സുഹൃത്ത് ജലീലും രംഗത്തുണ്ട്.