പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവരുടെ സുരക്ഷിത ജീവിതത്തിന് കേരള സര്‍ക്കാര്‍ നടപ്പാക്കിയ പ്രവാസി ഡിവിഡന്റ് സ്കീമിെന്റ ഈ വര്‍ഷത്തെ രജിസ്ട്രേഷന് തുടങ്ങി. പ്രവാസികള്‍ക്ക് ജീവിതകാലം മുഴുവന്‍ സാമ്ബത്തിക സുരക്ഷ ഉറപ്പാക്കുന്ന സ്കീമിെന്റ രജിസ്ട്രേഷന് മേയ് 21നാണ് പുനരാരംഭിച്ചത്. പ്രവാസികളുടെ നിക്ഷേപം കേരള പ്രവാസി ക്ഷേമ ബോര്‍ഡിലൂടെ സ്വീകരിച്ച ശേഷം കിഫ്ബി വഴി നാടിെന്റ വികസനത്തിന് ചെലവഴിക്കും. നിക്ഷേപകന് മൂന്ന് വര്‍ഷത്തിന് ശേഷം പ്രതിമാസം ഡിവിഡന്റ് ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. 2019ല്‍ തുടങ്ങിയ സ്കീമിന് പ്രവാസികളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ആദ്യം നടപ്പാക്കിയ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഡിവിഡന്റ് സ്കീം വീണ്ടും തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്.
പ്രവാസികള്‍ക്ക് മൂന്ന് ലക്ഷം മുതല്‍ 51 ലക്ഷം രൂപ വരെ സ്കീമില്‍ നിക്ഷേപിക്കാം. മൂന്ന് വര്‍ഷത്തിന് ശേഷം തുകയുടെ പത്ത് ശതമാനം വീതം ഡിവിഡന്റായി ലഭിക്കും. ആദ്യ മൂന്ന് വര്‍ഷങ്ങളിലെ പത്ത് ശതമാനം ഡിവിഡന്റ് നിക്ഷേപ തുകക്കൊപ്പം ചേര്‍ത്ത് ആ തുകയുടെ പത്ത് ശതമാനം നിരക്കിലുള്ള ഡിവിഡന്റാണ് നാലാം വര്‍ഷം മുതല്‍ പ്രതിമാസം ലഭിക്കുക. പത്ത് ലക്ഷം രൂപ നിക്ഷേപിക്കുന്നയാള്‍ക്ക് നാലാം വര്‍ഷം മുതല്‍ പ്രതിമാസം ഏകദേശം 10000 രൂപയുടെ മുകളില്‍ ലഭിക്കും. നിക്ഷേപകരുടെ കാലശേഷം ജീവിതപങ്കാളിക്ക് ഈ തുക ലഭിക്കും. ജീവിത പങ്കാളിയുടെ മരണശേഷം നിക്ഷേപ തുക നോമിനിക്ക് കൈമാറും.
ആര്‍ക്കൊക്കെ ലഭിക്കും:
നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന കേരളീയര്‍ക്ക് നിക്ഷേപിക്കാം. രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ വിദേശത്ത് ജോലി ചെയ്ത ശേഷം കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ആറ് മാസത്തിലധികമായി ജോലി സംബന്ധമായി താമസിക്കുന്നവര്‍ക്കും ചേരാം. pravasikerala.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി പദ്ധതിയുടെ ഭാഗമാകാം. ഓണ്‍ലൈന്‍ വഴി പണമടക്കാനും സൗകര്യമുണ്ട്. 8078550515 എന്ന ഹെല്പ്ലൈന് നമ്ബറില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.