കോവിഡ്: സൗദിയിൽ ആറുപേർ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 386 കോവിഡ്- 19 കേസുകൾ റിപ്പോർട്ട് ചെയ്തു. ആറു പേർ മരിച്ചു. ബുധനാഴ്ച പുറത്തുവിട്ട കണക്കു പ്രകാരം റിയാദിൽ 177 പേരും കിഴക്കൻ പ്രവിശ്യയിൽ 81 പേരുമാണ് കോവിഡ് ബാധിതരായത്. മക്കയിൽ 43, ഹെയ്ലിൽ‌ 16, മദീനയിൽ 13, അസിറിൽ 13, വടക്കൻ അതിർത്തി മേഖലകളിൽ എട്ട്, ജിസാനിലും നജ്റാനിലും എട്ടുവീതം എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവരുടെ കണക്ക്.

ഇതോടെ, രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 37583 ആയി. 245 പേർ രോഗമുക്തരായി. ഇതുവരെ മരിച്ചത് 6545 പേർ.