അബുദാബി വിമാനത്താവളത്തിലെത്തുന്നവർക്ക് സൗജന്യ പിസിആർ പരിശോധന

അ​ബു​ദാ​ബി: വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ പി​സി​ആ​ർ പ​രി​ശോ​ധ​നാ സൗ​ക​ര്യം ഒ​രു​ക്കി അ​ബു​ദാ​ബി. എ​മി​റേ​റ്റി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നൊ​പ്പം 90 മി​നി​റ്റി​നു​ള്ളി​ൽ ഫ​ലം ല​ഭി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

മേ​ഖ​ല​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വേ​ഗ​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​ന്ന സൗ​ക​ര്യം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു​ക്കു​ന്ന​തെ​ന്ന് അ​ബു​ദാ​ബി എ​യ​ർ​പോ​ർ​ട്ട്സ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ലം എ​സ്എം​എ​സ്, വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളാ​യി അ​യ​ച്ചു ന​ൽ​കും. അ​ൽ​ഹോ​സ​ൻ ആ​പ്പു വ​ഴി​യും പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കും.

നെ​ഗ​റ്റീ​വ് പ​രി​ശോ​ധ​നാ ഫ​ല​മു​ള്ള​വ​രും ഗ്രീ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും ക്വാ​റ​ന്‍റീ​നി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​തി​ല്ല. അ​തേ​സ​മ​യം, ഗ്രീ​ൻ പ​ട്ടി​ക​യി​ൽ പെ​ടാ​ത്ത​വ​ർ പ​ത്തു​ദി​വ​സം ക്വാ​റ​ന്‍റീ​നി​ൽ പ്ര​വേ​ശി​ക്ക​ണം. ഇ​വ​ർ​ക്ക് ക്വാ​റ​ന്‍റീ​ൻ റി​സ്റ്റ് ബാ​ൻ​ഡ് ന​ൽ​കു​ന്ന​താ​ണ്.

ദേ​ശീ​യ വാ​ക്സി​നേ​ഷ​ന്‍റെ ഭാ​ഗ​മാ​യ​വ​ർ​ക്കും മൂ​ന്നാം​ഘ​ട്ടം ക്ലി​നി​ക്ക​ൽ ട്ര​യ​ലി​ന്‍റെ ഭാ​ഗ​മാ​യി തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ള്ള​വ​ർ​ക്കും ക്വാ​റ​ന്‍റീ​ൻ ച​ട്ട​ത്തി​ൽ ഇ​ള​വു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ‌