റിയാദ് മെട്രൊ സർവീസ് സെപ്റ്റംബറിൽ

റി​യാ​ദ്​: റി​യാ​ദ്​ മെ​ട്രൊ ട്രെ​യ്​ൻ സ​ർ​വി​സ്​ സെ​പ്​​റ്റം​ബ​റി​ൽ ഭാ​ഗി​ക​മാ​യി തു​ട​ങ്ങും. സൗ​ദി അറേബ്യയുടെ ത​ല​സ്ഥാ​നത്തിന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന റെയ്‌ൽ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി​യിലാണ് നടപ്പാക്കുന്നത്. ട്രെയ്‌ൻ സർവിസ് തുടങ്ങുന്ന കാര്യം റി​യാ​ദ് റോ​യ​ൽ ക​മ്മി​ഷ​നാ​ണ് പുറത്തുവിട്ടത്.

2020ൽ ​ഭാ​ഗി​ക​മാ​യി സ​ർ​വി​സ്​ ആ​രം​ഭി​ക്കേണ്ടിയുരന്ന സർവിസ്​ കോ​വി​ഡ് വ്യാപനത്തെത്തുടർ‌ന്ന് നീട്ടുകയായിരുന്നു. നിർമാണം പൂർത്തിയാക്കിയ ട്രാക്കുകളിൽ ഇപ്പോൾ ട്രയൽ റൺ നടത്തിവരുന്നുണ്ട്. റിയാദ് നഗരത്തെ പൂർണമായും ബന്ധപ്പെടുത്തുന്ന ട്രെ​യ്​ൻ നെ​റ്റ്​​വ​ർ​ക്കാ​ണ് റോ​യ​ൽ കമ്മിഷന്‍റെ കീഴിൽ ഒ​രു​ങ്ങു​ന്ന​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​യി​രു​ന്ന പ്ര​വ​ർ​ത്ത​നം പൂർവഗതിയിലായി.

176 കി​ലോ​മീ​റ്റ​ർ ദൈ​ര്‍ഘ്യ​മുള്ള റെയ്‌ൽ പാത ലോ​ക​ത്തെ ഏ​റ്റ​വും നീ​ളം കൂ​ടി​യ മെ​ട്രൊ ലൈ​നു​ക​ളി​ൽപ്പെടുന്നതാണ്. ഇതിൽതന്നെ 36 ​കി​ലോ​മീ​റ്റ​റും ഭൂ​മി​ക്ക​ടി​യി​ലൂ​ടെ​യാ​ണ്. ഏ​റ്റ​വും നൂ​ത​ന സാ​ങ്ക​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ്​ തു​ര​ങ്ക​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

മെ​ട്രൊ റെ​യ്ൽ ശൃം​ഖ​ല​യി​ൽ ആ​റു​ ലൈ​നു​ക​ളാ​ണു​ള്ള​ത്. 80 സ്​​റ്റേ​ഷ​നു​കൾ. ര​ണ്ടോ നാ​ലോ ബോ​ഗി​ക​ളാ​കും ഒ​രു ട്രെ​യ്​നി​ല്‍. ​സ്​​റ്റേ​ഷ​നു​ക​ളെ ട്രെ​യ്​ൻ പോ​കാ​ത്ത സ്ഥ​ല​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ റാ​പ്പി​ഡ്​ ബ​സ് സ​ർ​വി​സു​മു​ണ്ടാ​കും. ബ​സി​ലും ട്രെ​യ്​നി​ലും ഒ​രേ കാ​ർ​ഡ്​ ഉപയോഗിക്കാം. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച സാ​മ്പ​ത്തി​ക ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി റി​യാ​ദി​നെ മാ​റ്റു​മെ​ന്ന് സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഭാ​വി​യി​ൽ റി​യാ​ദി​ൽ ഒ​ന്ന​രക്കോടിയിലേറെ ജ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന്​ ക​ണ​ക്കു​കൂ​ട്ടി​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് വ​രു​ന്ന​ത്. റി​യാ​ദി​ലെ കി​ങ് സ​ൽ​മാ​ൻ പാ​ർ​ക്ക്, ഖി​ദ്ദി​യ്യ വി​നോ​ദ ന​ഗ​രം തു​ട​ങ്ങി​യ​വ​യു​മാ​യും മെ​ട്രൊയെ ബ​ന്ധി​പ്പി​ക്കും. ജ​ന​സം​ഖ്യ വ​ർ​ധ​ന​ക്ക​നു​സ​രി​ച്ച് മെ​ട്രൊ പാതയും വി​ക​സി​പ്പി​ക്കാ​നാ​ണ് റോ​യ​ൽ കമ്മിഷൻ ലക്ഷ്യമിടുന്നത്.