അബുദാബി: സൗദി അറേബ്യ, ഖസാക്കിസ്ഥാൻ, മൊറോക്കോ എന്നീ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി യാത്രാ ഇളവുള്ള 13 രാജ്യങ്ങളുടെ പുതിയ ഗ്രീൻ പട്ടിക അബുദാബി പുറത്തിറക്കി. ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, ഖാസാക്കിസ്താൻ, മൊറീഷ്യസ്, ന്യൂസിലാൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങൾക്ക് നേരത്തേ ഇളവുണ്ടായിരുന്നു.
അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓരോ രാജ്യത്തെയും കോവിഡ് വ്യാപ്തി നിരീക്ഷിച്ച ശേഷം രണ്ടാഴ്ചയിൽ ഒരിക്കലാണ് പട്ടിക പരിഷ്കരിക്കുന്നത്.
ഗ്രീൻ പട്ടികയിൽപ്പെടുന്ന രാജ്യങ്ങൾക്ക് മുൻകൂട്ടി പിസിആർ പരിശോധന വേണ്ട. അതേസമയം, അബുദാബി വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്കു വിധേയരാകണം. ഫലം അറിയുന്നതുവരെ സ്വയം നിരീക്ഷണത്തിൽ കഴിയണം. നെഗറ്റീവാണെങ്കിൽ ക്വാറന്റീൻ ഇല്ല. പോസിറ്റിവ് ആയാൽ പത്തുദിവസം ക്വാറന്റീൻ.
അതേസമയം, ഇന്ത്യ ഉൾപ്പെടെ പട്ടികയിൽ റെഡ് വിഭാഗം രാജ്യക്കാർക്ക് ഐസിഎ അനുമതിക്കൊപ്പം96 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലവും നിർബന്ധം. വാക്സീൻ എടുത്തവരും വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായവരും റെഡ രാജ്യങ്ങളിൽ നിന്നാണ് വരുന്നതെങ്കിൽ ക്വാറന്റീൻ നിർബന്ധം.