ദുബായ്: സമ്പൂർണ കടലാസ് രഹിത ഓഫിസായി മാറി ദുബായ് സ്പോർട്സ് കൗൺസിൽ. ഡിജിറ്റൽ വത്കരണത്തിലൂടെയാണ് കൗൺസിൽ ആദ്യ കടലാസ് രഹിത സ്പോർട്സ് സ്ഥാപനമെന്ന അംഗീകരം സ്വന്തമാക്കിയത്.
നൂറുശതമാനം കടലാസ് രഹിത മുദ്ര ദുബായ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സയീദ് ഹരേബ്, അസി. സെക്രട്ടരി ജനരൽ നാസർ അമാൻ അൽ റഹ്മ, കോർപ്പറേറ്റ് സപ്പോർട്ട് ഡിപ്പാർട്ട്മെന്റ് ഡയറക്റ്റർ സാലേഹ് അൽ മർസൂഖി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
സ്മാർട് ദുബായ് അസി. ഡയറക്റ്റർ ജനറലും ദുബായ് ഡാറ്റാ എസ്റ്റാബ്ലിഷ്മെന്റ് സിഇഒയുമായ യൂനുസ് അൽ നാസർ, സ്മാർട് ദുബായ് സിഇഒ വസേം ലൂത്ത, സ്ട്രാറ്റജി ഇന്നൊവേഷൻ ഡയറക്റ്റർ മോസ സുവെയ്ദൻ എന്നിവർ ഓഫിസ് സന്ദർശിച്ചാണ് മുദ്ര കൈമാറിയത്.
കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് സ്മാർട്ട് ദുബായുടെ കടലാസ് രഹിത ഓഫിസ് പദ്ധതിയിൽ സ്പോർട്സ് കൗൺസിൽ ചേർന്നത്.