ദുബായിൽ മൊബൈൽ കോവിഡ് വാക്സിൻ ക്ലിനിക്ക്

ദു​ബാ​യ്: യു​എ​ഇ​യി​ൽ ആ​ദ്യ മൊ​ബൈ​ൽ കോ​വി​ഡ് വാ​ക്സി​ൻ ക്ലി​നി​ക്ക് തു​ട​ങ്ഹി. പ​തി​നൊ​ന്ന് ന​ഴ്സു​മാ​രും ഡോ​ക്റ്റ​ർ​മാ​രും അ​ട​ങ്ങു​ന്ന ര​ണ്ടു ക്ലി​നി​ക്കു​ക​ളാ​ണ് ദു​ബാ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് സേ​വ​നം ന​ൽ​കു​ന്ന​ത്. ഇ​വി​ടെ പ​തി​നൊ​ന്ന് ഇ​ട​ങ്ങ​ളി​ലാ​യാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്. ഒ​രു​മാ​സ​ത്തി​നി​ടെ 7,688 പേ​ർ​ക്ക് മൊ​ബൈ​ൽ ക്ലി​നി​ക്കി​ലൂ​ടെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കി.

മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് യൂ​നി​വേ​ഴ്സി​റ്റി ഒ​ഫ് മെ​ഡി​സി​ൻ ആ​ൻ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ് (എം​ബി​ആ​ർ​യു) ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മൊ​ബൈ​ൽ വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വു​ക​ൾ ന​ട​ത്തു​ന്ന​ത്. ആ​രോ​ഗ്യ​പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​നാ​യി എം​ബി​ആ​ർ​യു ആ​രം​ഭി​ച്ച വെ​ൽ​നെ​സ് ഓ​ൺ വീ​ൽ​സ് സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മൊ​ബൈ​ൽ ക്ലി​നി​ക്കു​ക​ൾ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ന് മു​ൻ​ഗ​ണ​ന​യു​ള്ള നൂ​റു​ശ​ത​മാ​നം പേ​ർ​ക്കും സേ​വ​ന​മെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.