അബഹ: പ്രവാസി തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് കേടായ മത്സ്യശേഖരം അസീര്‍ നഗരസഭാധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. വ്യാപാര ആവശ്യത്തിന് വിദേശികള്‍ ഉപയോഗിക്കുന്ന ഫല്‍റ്റ് റെയ്ഡ് ചെയ്താണ് നഗരസഭാധികൃതര്‍ 4,100 കിലോ കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. കാലാവധി തീര്‍ന്ന ആറു കാര്‍ട്ടണ്‍ കോഴിയിറച്ചിയും 120 കിലോ കേടായ ഡ്രൈഫ്രൂട്ടും 25 കാര്‍ട്ടണ്‍ ബിസ്കറ്റും കേക്കുകളും 70 ബോട്ടില്‍ ജ്യൂസും ഫല്‍റ്റില്‍ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. ആരോഗ്യ വ്യവസ്ഥകളൊന്നും പാലിക്കാതെ, പ്രാണികളും പാറ്റകളും നിറഞ്ഞ, വൃത്തിഹീനമായ സാഹചര്യത്തിലാണ് ഫല്‍റ്റില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്ന് അസീര്‍ മേയര്‍ ഡോ. വലീദ് അല്‍ഹുമൈദി പറഞ്ഞു.