ദുബായ് നഗരത്തിന് കുവൈറ്റ് മുൻ അമീർ സബാഹിന്‍റെ പേര്

ദു​ബാ​യ്: ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കു​ന്ന കു​വൈ​റ്റി​ന് ആ​ശം​സ​യും ആ​ദ​ര​വു​മാ​യി ദു​ബാ​യ് ന​ഗ​ര​പ്ര​ദേ​ശ​ത്തി​ന് അ​ന്ത​രി​ച്ച കു​വൈ​റ്റ് അ​മീ​ർ ‍‍ഷെ​യ്ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹി​ന്‍റെ പേ​രി​ട്ട് യു​എ​ഇ.

ദു​ബാ​യി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള പ്ര​ദേ​ശ​ത്തി​നാണ് സ​ബാ​ഹി​ന്‍റെ പേ​രു ന​ൽ​കി​യ​ത്. ഡി​സം​ബ​ർ ര​ണ്ട് സ്ട്രീ​റ്റ് മു​ത​ൽ ദു​ബാ​യ് ക്രീ​ക്ക് വ​രെ നീ​ളു​ന്ന അ​ൽ മ​ൻ‌​കൂ​ൽ റോ​ഡാ​ണ് ഷെ​യ്ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹ് സ്ട്രീ​റ്റ് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത​ത്. നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ഈ ​ഭാ​ഗ​മാ​ണി​ത്. ദു​ബാ​യ് റൂ​ളേ​ഴ്സ് കോ​ർ​ട്ടും ഈ ​മേ​ഖ​ല​യി​ലാ​ണ്. പേ​രു​മാ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് റോ​ഡി​ന് കു​റു​കെ സ്ഥാ​പി​ച്ചി​രു​ന്ന 55 ബോ​ർ​ഡു​ക​ളും സൈ​ൻ​ബോ​ർ​ഡു​ക​ളും മാ​റ്റി സ്ഥാ​പി​ച്ചു.

അ​റ​ബ് ലോ​ക​ത്തെ ഐ​ക്യ​ത്തി​ന് ഷെ​യ്ഖ് സ​ബാ​ഹ് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള ആ​ദ​ര​മാ​ണി​തെ​ന്ന് റോ​ഡ് ആ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി (ആ​ർ​ടി​എ) ചെ​യ​ർ​മാ​ൻ മ​ത്താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു. ദേ​ശീ​യ ദി​ന​ത്തി​ൽ കു​വൈ​റ്റി​ന് യു​എ​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ൻ, യു​എ​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ഖ്തൂം, അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി​യും യു​എ​ഇ സാ​യു​ധ സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ൻ എ​ന്നി​വ​ർ ആ​ശം​സാ സ​ന്ദേ​ശം അ​യ​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച ഷെ​യ്ഖ് സ​ബാ​ഹി​ന്‍റെ പ​ടു​കൂ​റ്റ​ൻ ചി​ത്രം ഷെ​യ്ഖ് മു​ഹ​മ്മ​ദ് പ്ര​കാ​ശ​നം ചെ​യ്തി​രു​ന്നു. 15,800 ച​തു​ര​ശ്ര മീ​റ്റ​റി​ൽ നി​ർ​മി​ച്ച ചി​ത്രം അ​ൽ​ഖു​ദ്ര ത​ടാ​ക​ത്തി​ന് സ​മീ​പ​ത്തെ മ​രു​ഭൂ​മി​യി​ലാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.