ദുബായ്: കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31 വരെ സൗജന്യമായി നീട്ടി നൽകി യുഎഇ. കാലാവധി കഴിഞ്ഞ വിസക്കാർ എമിഗ്രേഷൻ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത്. ഡിസംബറിൽ വിസ തീർന്നവരുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയതായി കാണുന്നുണ്ട്. അതേസമയം, ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ലഭ്യമല്ല.
ലോക്ഡൗൺ കാലത്ത് യുഎഇ ഇതുപോലെ വിസ കാലാവധി നീട്ടി നൽകിയിരുന്നു. സൗദി അറേബ്യ വിമാനവിലക്ക് അനിശ്ചിതമായി നീട്ടിയതിനെത്തുടർന്ന് നിരവധി പേരാണ് യുഎഇയിൽ കുടങ്ങിയത്. ദൈനംദിന ആവശ്യങ്ങൾക്കു പോലും ബുദ്ധിമുട്ടുന്ന ഇത്തരക്കാർക്ക് ഏറെ ആശ്വസം പകരുന്നതാണ് പുതിയ വിവരം. കാലാവധി കഴിഞ്ഞും ഇവിടെ തുടരുന്നവർക്ക് സാധാരണഗതിയിൽ വൻ തുക പിഴയൊടുക്കേണ്ടതുണ്ട്. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭിക്കേണ്ടതുണ്ട്.
വിസ കാലാവധി കഴിഞ്ഞവരെപ്പോലെ തന്നെ ഉടൻ കാലാവധി കഴിയാനുള്ളവരും നിരവധി.