കോവിഡ്: ജിസിസി ആരോഗ്യമന്ത്രിമാർ യോഗം ചേർന്നു

മസ്ക്കറ്റ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓൺലൈൻ വഴി അസാധാരണ യോഗം ചേർന്ന് ജിസിസി ആരോഗ്യമന്ത്രിമാർ. ഒമാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സയീദിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. വകഭേദം വന്ന കോവിഡിന്‍റെ വ്യാപനവും പ്രധാന മാനദണ്ഡങ്ങളും പ്രതിരോധ നടപടികളും ചർച്ച ചെയ്തതായി ആരോഗ്യമന്ത്രാലയം.

ഇതര രാജ്യങ്ങളിൽനിന്ന് ജിസിസി പൗരന്മാരുടെ തിരിച്ചുവരവിനെക്കുറിച്ചു യോഗം അവലോകനം ചെയ്തു. കോവിഡ് വകഭേദത്തെ അതീവ ജാഗ്രതയോടെ കൈകാരയം ചെയ്യണമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സയീദി പറഞ്ഞു.

പ്രതിരോധ കുത്തിവയ്പ്പും സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജിസിസി രാഷ്‌ട്രങ്ങൾക്കിടയിൽ സംയുക്ത ടെക്നിക്കൽ, സ്ട്രക്ച്ചറൽ സംവിധാനം രൂപവത്കരിക്കാൻ ഡോ. ആൽസ ഈദി നിർദേശിച്ചു.