ചൊവ്വയിൽനിന്ന് ചിത്രങ്ങൾ അടുത്തയാഴ്ച മുതൽ

ദുബായ്: അറബ് ലോകത്തിന്‍റെ അഭിമാനം വാനോളമുയർത്തി ചൊവ്വാ ഭ്രമണപഥത്തിലെത്തിയ ഹോപ്പ് പ്രോബിൽനിന്ന് അടുത്തയാഴ്ച മുതൽ ചിത്രങ്ങൾ ലഭ്യമാകും. 11 മിനിറ്റുകൊണ്ട് ചിത്രങ്ങൾ ഭൂമിയിലെത്തും. ജലം, പൊടി, ഐസ്, നീരാവി, താപനില തുടങ്ങിയവയെക്കുറിച്ചറിയാൻ സാധിക്കുന്ന 20 ചിത്രങ്ങൾ വീതം ഓരോ ഭ്രമണത്തിലും എമിറേറ്റ്സ് മാർസ് സ്പെക്‌ട്രോ മീറ്റർ അയയ്ക്കും. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും ജലം, ഐസ് എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ചും അറിയാൻ സാധിക്കുന്ന 20 ചിത്രങ്ങൾ വീതം മാർസ് ഇമേജറും അയയ്ക്കും.

ഇൻഫ്രാ റെഡ് സ്പെക്‌ട്രോമീറ്റർ ഹൈഡ്രജൻ, ഓക്സിജൻ,സ കാർബൺ മോണോകസൈഡ് എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ചിത്രങ്ങളാണ് അയയ്ക്കുക. പത്തു ദിവസം കൂടുമ്പോഴാണ് ചിത്രങ്ങൾ ലഭിക്കുക.

ചൊവ്വാ ഭ്രമണപഥത്തിലേക്കു പ്രവേശിച്ച ഹോപ്പ് പ്രോബിനെ ഏപ്രിലോടെ സയൻസ് ഓർബിറ്റിലേക്കു മാറ്റാനുള്ള നടപടികൽ പുരോഗമിക്കുകയാണ്.