ദുബായ്: പള്ളികളിലെ പ്രാർഥനകളും മറ്റു ചടങ്ങുകളും രണ്ടാഴ്ചത്തേക്ക് മാറ്റിവച്ച് ബഹ്റൈൻ. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഫെബ്രുവരി 11 മുതലാണ് വിലക്ക് പ്രാബല്യത്തിലാകുക. അതേസമയം, വെള്ളിയാഴ്ചയിലെ പ്രാർഥനയും ചടങ്ങുകളും അഹമ്മദ് അൽ ഫത്തേഹ് ഇസ്ലാമിക് സെന്ററിൽനിന്നു തത്സമയം സംപ്രേഷണം ചെയ്യുമെന്നും വിശ്വാസികൾക്ക് ഇതിൽ പങ്കുചേരാമെന്നും വാർത്താ ഏജൻസി ബിഎൻഎ റിപ്പോർട്ട് ചെയ്തു.
കോവിഡ് വ്യാപനം വർധിക്കുകയും വയോധികർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ദേശീയ മെഡിക്കൽ ദൗത്യസംഘത്തിന്റെ നിർദേശപ്രകാരമാണ് നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് നിയമ, ഇസ്ലാമിക കാര്യ മന്ത്രാലയങ്ങൾ അറിയിച്ചു.
കോവിഡ് പ്രതിരോധത്തെ ഘട്ടംഘട്ടമായി മന്ത്രാലയും വിലയിരുത്തുകയും പുരോഗതിക്കനുസരിച്ച് നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്യും.
ബഹ്റൈനിൽ ഇതുവരെ 1,08807 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 387 മരണം റിപ്പോർട്ട് ചെയ്തു.