മനാമ: ഗള്‍ഫ് എയര്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലേക്ക് സര്‍വിസ് പുനരാരംഭിക്കുന്നു. കൊളംബോയിലേക്ക് ആഴ്ചയില്‍ രണ്ടു സര്‍വിസുകളാണ് ഫെബ്രുവരി 15 മുതല്‍ ആരംഭിക്കുക. 1981ലാണ് ആദ്യമായി ശ്രീലങ്കയിലേക്ക് സര്‍വിസ് ആരംഭിച്ചത്.
ദുബായ് , അബൂദബി, കുവൈത്ത്, ഇന്ത്യ, മസ്കത്ത്, കൈറോ, റിയാദ്, ജിദ്ദ, ദമ്മാം, അമ്മാന്, ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫുര്‍ട്ട്, അഥീന, ബാങ്കോക്, മനില, ധാക്ക, പാകിസ്താന് എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ഗള്‍ഫ് എയര്‍ സര്‍വിസ് നടത്തുന്നത്. 2020ല്‍ സര്‍വിസ് റദ്ദാക്കാത്ത ഏതാനും വിമാനകമ്പനികളിലൊന്നാണ് ഗള്‍ഫ് എയര്‍. തുടര്‍ന്നും കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വിസ് പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു .