ഒമാനിൽ ആസ്ട്രസെനിക്ക കുത്തിവയ്പ്പ് തുടങ്ങി

മസ്ക്കറ്റ്: ഒമാനിൽ ഓക്സ്ഫഡ് ആസ്ട്രസെനക്ക കോവിഡ് പ്രതിരോധ വാക്സിൻ നൽകിത്തുടങ്ങി. 65 വയസിനു മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുക. ഇവർ നിശ്ചിതകേന്ദ്രങ്ങളിലെത്തി കുത്തിവയ്പ്പ് സ്വീകരിക്കണം. നാലാഴ്ചയ്ക്കിടെ രണ്ടു ഡോസുകളാണ് നൽകുക.

ആദ്യഡോസായി ഫൈസർ വാക്സിൻ സ്വീകരിച്ചവർ ആസ്ട്രസെനിക്ക സ്വീകരിക്കാൻ പാടില്ല. ഇവർക്കുള്ള രണ്ടാമത്തെ ഡോസ് പിന്നീട് നൽകുന്നതാണ്. ഇന്ത്യയിൽനിന്നാണ് ഒരുലക്ഷം ഡോസ് ആസസ്ട്രസെനിക്ക ലഭിച്ചത്.