തണുപ്പ് കുറയുന്നു; സൗദിയില്‍ ചിലയിടങ്ങളില്‍ മഴ

മ​ക്ക: തണുപ്പ് കുറയുന്നതിന്റെ സൂചന നല്‍കി സൗദിയില്‍ ചിലയിടങ്ങളില്‍ മഴ. ജി​ദ്ദ, മ​ക്ക, ത​ബൂ​ക്ക്, അ​ല്‍​ഉ​ല, ഹാ​ഇ​ല്‍, അ​റാ​ര്‍, തു​റൈ​ഫ്, അ​ല്‍​ജൗ​ഫ്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ മ​ഴ പെ​യ്​​ത​ത്​. വ്യാ​ഴാ​ഴ്​​ച മു​ത​ലേ ചി​ല​യി​ട​ങ്ങ​ളി​ല്‍ മ​ഴ തു​ട​ങ്ങി. ജി​ദ്ദ​യി​ല്‍ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ മു​ത​ല്‍ ആ​കാ​ശം മൂ​ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​ട​ക്കി​ടെ ചാ​റ്റ​ല്‍ മ​ഴ​യു​ണ്ടാ​യി​രു​െ​ന്ന​ങ്കി​ലും ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ്​ മ​ഴ ക​ന​ത്ത​ത്. അതേസമയം ഹായില്‍, ഖസിം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, ജസാന്‍, അല്‍-ജൗഫ് എന്നിവിടങ്ങളില്‍ ഇടിമിന്നലും മഴയും പൊടിക്കാറ്റുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിച്ചു.

മ​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും മ​ഴ​യു​ണ്ടാ​യി. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി 10​ വ​രെ മ​ക്ക മേ​ഖ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്ഥ അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​രു​ന്നു. ത​ബൂ​ക്ക്​ പ​ട്ട​ണ​ത്തി​ലും ഉ​ള്‍​​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ല്ല മ​ഴ ല​ഭി​ച്ചു. വ്യാ​ഴാ​ഴ്​​ച​യാ​ണ്​ മേ​ഖ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഴ​യു​ണ്ടാ​യ​ത്. താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ളു​ണ്ടാ​യി. ത​ബൂ​ക്ക്​ പ​ട്ട​ണ​ത്തി​ന്​ തെ​ക്ക്​ വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ നാ​ലു​ സ്വ​ദേ​ശി​ക​ളെ സി​വി​ല്‍ ഡി​ഫ​ന്‍​സ്​ ര​ക്ഷ​പ്പെ​ടു​ത്തി. കി​ങ്​ ഫൈ​സ​ല്‍ എ​യ​ര്‍​ബേ​​സു​മാ​യി സ​ഹ​ക​രി​ച്ച്‌​ ഹെ​ലി​കോ​പ്​​ട​റി​ലാ​ണ്​​ ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണ്.

കാ​ലാ​വ​സ്ഥ അ​റി​യി​പ്പി​നെ തു​ട​ര്‍​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി​യും സി​വി​ല്‍ ഡി​ഫ​ന്‍​സും ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലെ​ടു​ത്തി​രു​ന്നു. കെ​ട്ടി​നി​ന്ന വെ​ള്ളം നീ​ക്കം​ചെ​യ്യാ​ന്‍ ​തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ക്കു​ക​യും വേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. അ​ല്‍​ഉ​ല മേ​ഖ​ല​യി​ലും വ്യാ​ഴാ​ഴ്​​ച ന​ല്ല മ​ഴ​യു​ണ്ടാ​യി. മ​ഴ​യെ തു​ട​ര്‍​ന്ന്​ ദൂ​ര​ക്കാ​ഴ്​​ച കു​റ​ഞ്ഞ​തി​നാ​ല്‍ അ​ല്‍​ഉ​ല മ​ദീ​ന റോ​ഡ്​ റോ​ഡ്​ സു​ര​ക്ഷ വി​ഭാ​ഗം അ​ട​ച്ചു. മു​ന്‍​ക​രു​ത​ലെ​ന്നോ​ണം ത​ബൂ​ക്ക്, ദു​ബാ​അ്​ റോ​ഡും ട്രാ​ഫി​ക്​ വി​ഭാ​ഗം അ​ട​ച്ചി​രു​ന്നു. തു​റൈ​ഫ്, അ​ല്‍​ജൗ​ഫ്, അ​റാ​ര്‍, ഹാ​ഇ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും സാ​മാ​ന്യം ന​ല്ല മ​ഴ​യു​ണ്ടാ​യ​താ​യാ​ണ്​ വി​വ​രം.