തൊഴിലാളികൾക്കുണ്ടാകുന്ന അപകടങ്ങൾ അറിയിച്ചില്ലെങ്കിൽ വൻ പിഴ

അബുദാബി: തൊഴിലാളികൾക്ക് ജോലി ചെയ്യാനാകാത്ത വിധം പരുക്കേറ്റാൽ ഉടൻ വിവരമറിയിക്കണമെന്ന് അബുദാബി അധികൃതർ. അല്ലാതെ വന്നാൽ വൻ തുക പിഴ നൽകേണ്ടിവരും.
മരണം സംഭവിച്ചാലും മൂന്നുദിവസത്തിലധികം വിട്ടുനിൽക്കേണ്ടി വന്നാലും 24 മണിക്കൂറിനുള്ളിൽ വിവരം അറിയിക്കണം. തൊഴിലിടങ്ങളിലോ തൊഴിലിനോടനുബന്ധിച്ചോ അപകടങ്ങൾ ഉണ്ടാവുക, തൊഴിലിടങ്ങളിലേക്കു പോകുമ്പോഴോ തിരിച്ചു വരുമ്പോഴോ അപകടത്തിൽപ്പെടുക, തൊഴിൽനിയമത്തിൽ പരാമർശിച്ചിട്ടുള്ളതു പ്രകാരം ഏതെങ്കിലും രോഗം ബാധിക്കുക, സ്പോൺസർ നൽകുന്ന ദൗത്യത്തിനിടെയുണ്ടാകുന്ന പരുക്ക് തുടങ്ങിയ സാഹചര്യങ്ങളിലാണ് വിവരം നൽകേണ്ടതെന്ന് മാനവവിഭവശേഷി മന്ത്രാലയം അധികൃതർ അറിയിച്ചു.

ഒരു തൊഴിലാളിയുടെ കാര്യത്തിൽ മേൽപറഞ്ഞ സാഹചര്യങ്ങളുണ്ടായാൽ വിവരം നൽകാതിരിക്കുന്നവർക്ക് പതിനായിരം രൂപയാണ് പിഴ. ഒന്നിൽ കൂടുതൽ തൊഴിലാളികളുടെ കാര്യത്തിൽ ഉപേക്ഷ വരുത്തിയാൽ പിഴയും കൂടം. സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന സാഹചര്യം പോലുമുണ്ടാകും.

സലാമ ആപ്പ് വഴി വിവരങ്ങൾ നൽകാനാകും.