സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി യുഎഇയിലെ മുഴുവന്‍ അധ്യാപകരും വാക്സീന് എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. ഇതിനകം 60% അധ്യാപകരും കോവിഡ് വാക്സീന് എടുത്തു. അതതു സ്കൂളിലാണ് ഇതിനായി സൗകര്യം ഒരുക്കിയത്. എന്നാല്‍ വാക്സീന് എടുക്കാതെ മാറി നില്ക്കുന്നവര് സ്വന്തം ചെലവില്‍ പിസിആര്‍ എടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പിസിആര്‍ പരിശോധന സൗജന്യമായിരുന്നു.