ബലാത്സംഗ കുറ്റത്തിന് യു.എ.ഇയില്‍ വധശിക്ഷ

യു.​എ.​ഇ​യി​ല്‍ ബ​ലാ​ത്സം​ഗ​ത്തി​ന് വ​ധ​ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ അ​റി​യി​ച്ചു. 14 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​രു​മാ​യു​ള്ള ലൈം​ഗി​ക​ബ​ന്ധം ബ​ലാ​ത്സം​ഗ​മാ​യി ക​ണ​ക്കാ​ക്കും.

കു​ട്ടി​ക​ളു​ടെ​യും അ​ഗ​തി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ന് നി​ല​വി​ലു​ള്ള ജു​വ​നൈ​ല്‍ നി​യ​മ​ങ്ങ​ള്‍​ക്കു പു​റ​മെ​യാ​ണ് ബ​ലാ​ത്സം​ഗ​ത്തി​ന് വ​ധ​ശി​ക്ഷ ല​ഭി​ക്കു​ന്ന ഫെ​ഡ​റ​ല്‍ നി​യ​മ​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.ബ​ലം പ്ര​യോ​ഗി​ച്ച്‌ സ്ത്രീ​ക​ളു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തും, ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പു​രു​ഷ​നു​മാ​യി പ്ര​കൃ​തി​വി​രു​ദ്ധ ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന​തും വ​ധ​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.