ദമ്മാം: സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം ചിതറ മാടന്‍കാവ് തടത്തില്‍ വീട്ടില്‍ ( വിജയമന്ദിരം) എന്‍.ശശിധരന്‍ പിള്ള(57)യുടെ മൃതദേഹം സംസ്‌കാരത്തിനായി നാട്ടില്‍ കൊണ്ടുപോയി. നാളെ രാത്രി ഒന്‍പതിന് ചിതറയിലെ വസതിയില്‍ അന്തിമ കര്‍മങ്ങള്‍ നടക്കും. ഭാര്യ: സിന്ധു. മകന്‍: മിഥുന്‍ കൃഷ്ണ നവയുഗം പ്രതിനിധി സനു മടത്തിലിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്.