ദുബായ്, തുർക്കി ഇടത്താവളമാക്കി കുവൈറ്റിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റ് ക്ഷാമം

കു​വൈ​റ്റ്​ സി​റ്റി: ദുബായ്, തു​ർ​ക്കി എ​ന്നി​വിടങ്ങൾ ഇ​ട​ത്താ​വ​ള​മാ​ക്കി കു​വൈ​റ്റി​ലേ​ക്ക്​ യാത്ര ചെയ്യാൻ ഉദ്ദേശിച്ചവർക്ക് തിരിച്ചടിയായി വി​മാ​ന ടി​ക്ക​റ്റ്​ ക്ഷാ​മം. ഫെ​ബ്രു​വ​രി 20 വ​രെ ടി​ക്ക​റ്റു​ക​ൾ ഒ​ഴി​വി​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. കു​വൈ​റ്റി​ലേ​ക്ക്​ ​പ്ര​തി​ദി​നം സ്വീ​ക​രി​ക്കു​ന്ന വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 1000 ആ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​താ​ണ്​ ടി​ക്ക​റ്റ്​ ക്ഷാ​മ​ത്തി​ന്​ കാ​ര​ണം.

ഫെ​ബ്രു​വ​രി ആ​റു​വ​രെ​യാ​ണ്​ നി​ല​വി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​തു​ക​ഴി​ഞ്ഞു​ള്ള ദി​വ​സ​ങ്ങ​​ളി​ലേ​ക്ക്​ ഷെ​ഡ്യൂ​ൾ ചെ​യ്​​ത വി​മാ​ന​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ൾ വി​റ്റു​തീ​ർ​ന്ന​താ​യാ​ണ്​ വി​വ​രം. ഇ​നി കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​രും. അ​ത്​ വ​രും​ദി​വ​സ​ങ്ങ​ളി​ലെ സാ​ഹ​ച​ര്യം അ​നു​സ​രി​ച്ചാ​ണ്. നേ​ര​ത്തെ ഷെ​ഡ്യൂ​ൾ ചെ​യ്​​ത നി​ര​വ​ധി വി​മാ​ന​ങ്ങ​ളാ​ണ്​ വ്യോ​മ​യാ​ന വ​കു​പ്പി​ന്‍റെ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്ന്​ റ​ദ്ദാ​ക്കി​യ​ത്.
കു​വൈ​റ്റി​​ലേ​ക്ക്​ വ​രു​ന്ന വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ച്ച​ത്​ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ്​ വ്യാ​പ​നം ശ​ക്​​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി​ക്ക്​ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​യി​രു​ന്നു. ഒ​രു വി​മാ​ന​ത്തി​ൽ 35 പേ​രി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​ക​രു​തെ​ന്ന്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.