റിയാദ്: യുവാവ് റിയാദില്‍ മൂന്നു പേരെ വെടിവെച്ചു കൊന്നു. ഭാര്യാസഹോദരനെയും രണ്ടു സെക്യൂരിറ്റി ഓഫിസര്‍മാരെയുമാണ് യുവാവ് വെടിവച്ച് കൊന്നു.
മറ്റൊരു പോലീസുകാരന് തുടയ്ക്ക് വെടിയേറ്റിരുന്നെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമം നടത്തിയ സൗദി പൗരനെ പോലീസ് പിന്നീട് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി. കുടുംബവഴക്കാണ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് കാരണം. അക്രമി ഭാര്യാസഹോദരനെ തോക്കിന്മുനയില് നിര്‍ത്തിയിരിക്കുന്ന വിവരമറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്.
ഇതോടെ അക്രമി ആദ്യം പോലീസിനെതിരേ നിറയൊഴിക്കുകയായിരുന്നു. പിന്നീട് ഭാര്യാസഹോദരന്‍ നേരെയും വെടിയുതിര്‍ത്തു. മൂവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇയാളില്‍ നിന്ന് ഹാഷിഷ് കണ്ടെത്തി.