ആടുജീവിതത്തിനിടെ രോഗവും; തൃച്ചിനാപള്ളി സ്വദേശിയെ സാമൂഹ്യപ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു

റിയാദ്: ആടുജീവിതത്തിനിടെ രോഗം പിടിപ്പെട്ട് മരണത്തെ മുന്നില്‍ കണ്ട് കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശിയെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്നു നാട്ടിലെത്തിച്ചു.
കഴിഞ്ഞ12 വര്‍ഷമായി റിയാദിനു അടുത്തു ഒരു കൃഷിയിടത്തില്‍ കൃഷി ചെയ്തും ആടുകളെ മേച്ചും ചെറിയ ശമ്പളത്തില്‍ ജോലി ചെയ്തു വരികയുമായിരുന്നു രാമസ്വാമി. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരം പുറംലോകം അറിയുന്നത്. ദിവസവും കൊറോണ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സൗദിയില്‍ സഹായത്തിന് ആരും ഇല്ലാത്ത അവസ്ഥയില്‍ കിടക്കുമ്പോഴാണ് ചില സുമനസ്സുകളുടെ സഹായത്താല്‍ കിംഗ് ഫഹദ് മെഡിക്കല്‍ സീറ്റിയില്‍ രാമസ്വാമിയെ അഡ്മിറ്റാക്കിയത്…
രണ്ടു കിഡ്‌നിയും തകരാറായതിനെത്തുടര്‍ന്ന് ആരും സഹായത്തിനില്ലാത്ത ഇദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കിയ ഹോസ്പിറ്റലിലെ നഴ്‌സുമാരാണ് ഡബ്ലിയു.എം.എഫ് വിമന്‍സ് ഫോറം കോഡിനേറ്റര്‍ ആനി സാമുവലിനെ ഈ വിവരം അറിയിക്കുന്നത്.
വിവരം അറിഞ്ഞ ഉടനെ ആനി സാമുവേല്‍ സ്പോണ്‍സറുടെ വിവരം അന്വേഷിച്ചറിയുകയും WMF റിയാദ് കൗണ്‍സില്‍ ചാരിറ്റി കോഡിനേറ്റര്‍ നിഹ്മതുള്ളയെയും ഗ്ലോബല്‍ അഡൈ്വസറി അംഗം നൗഷാദ് ആലുവ, റിയാദ് കൗണ്‍സില്‍ ട്രഷറര്‍ കബീര്‍ പട്ടാമ്പി എന്നിവരുമായി ബന്ധപ്പെട്ടുകൊണ്ട് ഇദ്ദേഹത്തെ എത്രയും വേഗം സ്വന്തം നാട്ടിലേക്ക് അയക്കുവാന്‍ വേണ്ടിയുള്ള എംബസി മുഖേനയും സ്‌പോണ്‍സര്‍ മുഖേനയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ഒന്നിനും സഹകരിക്കാത്ത സ്‌പോണ്‍സറുമായിട്ടുള്ള നിരന്തരം ചര്‍ച്ചക്കൊടുവില്‍ അദ്ദേഹത്തിന്റെ യാത്രടിക്കറ്റിനുള്ള പൈസയും ഫൈനല്‍ എക്‌സിറ്റ് നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു.
തീര്‍ത്തും നിര്‍ധനനായി ഒരു റിയാല്‍ പോലും സമ്പാദ്യമില്ലാതെ നാട്ടിലേക്ക് മടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബത്തിനുള്ള ചെറിയ സാമ്പത്തിക സഹായം സമാഹരിച്ചു കൊടുത്ത ഹോസ്പ്പിറ്റലിലെ നല്ലവരായ നഴ്‌സുമാര്‍ അനു രാജേഷ്, ലിനി, ജ്യോതി, വിമത,പ്രീറ്റി, ഭവാനി, നീത, സൗമിയ,ജാസ്മിന്‍, വൈദ്യ, സന്ധ്യകുമാരി, നീതുമോള്‍, രാജി കുടാതെ സക്കീര്‍, ആനി സാമുവേല്‍, ജിന്‍സി വിപിന്‍ എന്നിവര്‍ക്ക് നന്ദി പറഞ്ഞു റിയാദില്‍ നിന്നും ദമാമിലേക്കും അവിടെനിന്നു തൃച്ചിയിലെക്കുള്ള എയര്‍ ഇന്ത്യ ഫ്ളൈറ്റില്‍ അദ്ദേഹം സുഖമായി നാട്ടില്‍ എത്ത. എയര്‍ ഇന്ത്യയുടെ ടിക്കറ്റ് എടുത്ത് നല്‍കിയത് ദമ്മാം wmf കൗണ്‍സില്‍ മെമ്പര്‍ നവാസ് ചുനാടിനോടും നന്ദി പറഞ്ഞാണ് രാമസ്വാമി നാട്ടിലേക്കു പോയത്.